പറ്റ്ന: ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് യാത്ര ചെയ്ത കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ഫൈന്‍ അടിച്ച് ട്രാഫിക് പൊലീസ്. ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ അബിദുര്‍ റഹ്മാനാണ് ട്രാഫിക് പൊലീസ് 1000 രൂപ പിഴയിട്ടത്. 

'അദ്ദേഹം ഹെല്‍മറ്റ് ധരിക്കാതെയായിരുന്നു ഇരുചക്രവാഹനത്തിന് പിറകില്‍ യാത്ര ചെയ്തത്. വാഹനത്തിന്‍റെ മറ്റ് രേഖകളെല്ലാം കൃത്യമായിരുന്നു. ഹെല്‍മറ്റ് ധരിക്കാത്ത കുറ്റത്തിന് 1000 രൂപ പിഴയാണ് ഈടാക്കിയതെന്നും പൊലീസ് വ്യത്തങ്ങള്‍ വ്യക്തമാക്കി. പുതുക്കിയ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ഗതാഗതനിയമലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴ അടുത്തിടെയാണ് പ്രാബല്യത്തില്‍ വന്നത്.