പാര്‍ട്ടി വിട്ടത് കൊണ്ട് കസേരകളും തിരിച്ചെടുക്കുകയാണെന്നും സ്ഥാനാര്‍ത്ഥിത്വം ലഭിച്ചയാള്‍ പ്രചാരണത്തിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും സത്താര്‍ പറഞ്ഞു.
മുംബൈ: ലേക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി ഓഫീസിലെ 300 കസേരകൾ എടുത്തുകൊണ്ടു പോയി കോൺഗ്രസ് എംഎൽഎ. സെൻട്രൽ മഹാരാഷ്ട്രയിലെ പ്രാദേശിക പാർട്ടി ഓഫീസിൽ നിന്നും സില്ലോദ് എംഎല്‍എയായ അബ്ദുള്‍ സത്താറാണ് കസേരകൾ എടുത്തുകൊണ്ടു പോയത്. കസേരകൾ തന്റെതാണെന്നും പാർട്ടി വിടുകയാണെന്നും സത്താര്‍ പറഞ്ഞു.
ഷാഗഞ്ചിലെ ഗാന്ധി ഭവനില്‍ സഖ്യകക്ഷിയായ എന്‍സിപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സംയുക്ത യോഗം വിളിച്ചിരുന്നു. യോഗം ചേരുന്നതിന് മിനിട്ടുകൾ ശേഷിക്കെയാണ് സത്താർ കസേരകൾ എടുത്തുകൊണ്ടുപോയത്. പാര്‍ട്ടി വിട്ടത് കൊണ്ട് കസേരകളും തിരിച്ചെടുക്കുകയാണെന്നും സ്ഥാനാര്‍ത്ഥിത്വം ലഭിച്ചയാള്‍ പ്രചാരണത്തിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും സത്താര്‍ പറഞ്ഞു.
ഇതേതുടർന്ന് എന്‍സിപി ഓഫീസിലാണ് സംയുക്ത യോഗം ചേർന്നത്. ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ സത്താര്‍, ഇക്കുറി ഔറംഗബാദ് ലോക്സഭാ സീറ്റിനായി പരിശ്രമിച്ചിരുന്നു. എന്നാല്‍ എംഎല്‍സിയായ സുഭാഷ് ഷംബാദിനാണ് കോണ്‍ഗ്രസ് സീറ്റുനല്‍കിയത്.
