ദില്ലി: കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച് ജനുവരി 15 ന് കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം. രാജ്ഭവനുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. അതേസമയം കർഷക സമരം ഒത്തുതീർപ്പാക്കാൻ സുപ്രീംകോടതി നിർദ്ദേശിക്കുന്ന സമിതിയോട് കേന്ദ്രസർക്കാർ യോജിക്കാൻ സാധ്യതയുണ്ട്. സമിതിയിൽ സമരത്തിലില്ലാത്ത സംഘടനകളെയും ഉൾപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെടും. സുപ്രീം കോടതി ഇടപെട്ടാലും നിയമങ്ങൾ റദ്ദാക്കുന്നത് വരെ മടങ്ങില്ലെന്ന് കർഷകർ പറയുന്നു.