Asianet News MalayalamAsianet News Malayalam

കോൺഗ്രസിന് കീറാമുട്ടിയായി പഞ്ചാബ് പ്രതിസന്ധി; അമരീന്ദർ സിംഗിനെ അനുനയിപ്പിക്കാൻ ശ്രമം തുടരുന്നു

സിദ്ദുവിന് പിസിസി അധ്യക്ഷസ്ഥാനം നൽകുന്നതിൽ രൂക്ഷവിമർശനം ഉയർത്തിയ അമരീന്ദർ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് അയക്കുകയും ചെയ്തു. സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കാൻ ആകില്ലെന്ന് വ്യക്തമാക്കിയാണ് കത്ത് നൽകിയത്. 

congress punjab crisis efforts continue to persuade amarinder singh
Author
Delhi, First Published Jul 17, 2021, 7:03 AM IST

ദില്ലി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാഞ്ഞതോടെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിസന്ധിയിലായി. നവ്ജ്യോത്സിം​ഗ് സിദ്ദുവിന് പിസിസി അധ്യക്ഷസ്ഥാനം നൽകുന്നതിൽ രൂക്ഷവിമർശനം ഉയർത്തിയ അമരീന്ദർ പാർട്ടി  അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് അയക്കുകയും ചെയ്തു. സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കാൻ ആകില്ലെന്ന് വ്യക്തമാക്കിയാണ് കത്ത് നൽകിയത്. 

ഇന്നലെ സോണിയയുമായും രാഹുലുമായും സിദ്ദു കൂടിക്കാഴ്ച നടത്തിയിരുന്നു. തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി സിദ്ദുവിന് ചുമതല 
നൽകാൻ ഹൈക്കമാന്റ് തയ്യാറാകുന്നതിനിടെ ആണ് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചുള്ള കത്ത്. അതേസമയം പഞ്ചാബിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് ഇന്ന് അമരീന്ദർ സിംഗുമായി കൂടിക്കാഴ്ച നടത്തിയേക്കും.

അതിനിടെ, പ്രിയങ്ക ഗാന്ധിയുടെ ഉത്തർപ്രദേശ് സന്ദർശനം ഇന്നും തുടരും. റായ്ബറേലി, അമേഠി എന്നിവിടങ്ങളിലെ ബ്ലോക്ക് കോൺഗ്രസ് 
പ്രസിഡന്‍റുമാരുമായി സംസാരിക്കും. കർഷകസംഘടന പ്രതിനിധികളെ കാണുന്ന പ്രിയങ്ക തൊഴിൽരഹിതരുടെ പ്രശ്നങ്ങളും കേൾക്കും. എംപിമാരും എംഎൽഎമാരുമായി രാഷ്ടീയ സാഹചര്യം ചർച്ച ചെയ്യുന്ന പ്രിയങ്ക കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന്റെ വീഴ്ച തുറന്നുകാട്ടുന്ന
പ്രചാരണ പരിപാടികൾക്ക് നിർദ്ദേശം നൽകും. ഇന്നലെ പങ്കെടുത്ത പരിപാടികളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനമാണ് പ്രിയങ്ക ഉയർത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios