ദില്ലി: കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ എംപി കെസി രാമമൂര്‍ത്തി രാജ്യസഭാംഗത്വം രാജിവെച്ചു. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു രാജി സ്വീകരിച്ചു. രാമമൂര്‍ത്തി ബിജെപിയില്‍ ‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. ഇതിനിടെയാണ് അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വവും രാജ്യസഭാംഗത്വവും രാജിവെച്ചൊഴിഞ്ഞത്. മുന്‍ ഐപിഎസ് ഓഫീസറാണ് രാമമൂര്‍ത്തി.രാജ്യപുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നതായും ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചതായും രാമമൂര്‍ത്തി പ്രതികരിച്ചു.