ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഭാരത് രക്ഷാറാലിയെന്ന പേരിലാണ് കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തുന്നത്. ഇതിനുള്ള ഒരുക്കം പൂര്‍ത്തിയായതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ആയിരങ്ങളെ അണിനിരത്തിയാണ് കേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് സമരത്തിനിറങ്ങുന്നത്.

കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളെല്ലാം റാലിയില്‍ അണിനിരക്കും. ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ റാലിയുടെ മുന്‍നിരയിലുണ്ടാകും. പരമാവധി പ്രവര്‍ത്തകരെയും നേതാക്കളെയുമെല്ലാം അണിനിരത്തി കേന്ദ്രത്തിന് ശക്തമായ മുന്നറിയിപ്പ് നല്‍കുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം.