ചൊവ്വാഴ്ചയാണ് നാം നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാനത്തെ തീയതി. 

ദില്ലി: നാഗാലാൻഡ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 21 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. നാഗാലാൻഡ് കോൺഗ്രസ് അധ്യക്ഷൻ കെ തേരി ദിമപൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. മല്ലികാർജുൻ ഖർഗെ അധ്യക്ഷനായ തെരഞ്ഞെടുപ്പ് സമിതിയുടെ യോഗത്തിന് ശേഷമാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ചൊവ്വാഴ്ചയാണ് നാം നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാനത്തെ തീയതി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് മേഘാലയയിൽ പാർട്ടികൾക്ക് നോട്ടീസ്

ദില്ലി: തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് മേഘാലയയിൽ എൻപിപിക്കും യുഡിപിക്കും നോട്ടിസ്. മേഘാലയയിൽ വോട്ടർമാർക്ക് പ്രഷർകുക്കറും പാത്രങ്ങളും നൽകി പാർട്ടികൾ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. എൻ പി പി, യു ഡി പി പാർട്ടികൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്