പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് വേണ്ടി ചെയ്യുന്ന കഠിനാധ്വാനമാണ് തന്നെ ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്നും സമീര്‍ ദ്വിവേദി മാധ്യമങ്ങളോട് പറഞ്ഞു. 

ദില്ലി: കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് ജനാര്‍ദന്‍ ദ്വിവേദിയുടെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിന്‍റെ സാന്നിധ്യത്തിലാണ് ചൊവ്വാഴ്ച ദില്ലിയില്‍ നടന്ന ചടങ്ങില്‍ സമീര്‍ ദ്വിവേദി ബിജെപിയില്‍ ചേര്‍ന്നത്. ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് വേണ്ടി ചെയ്യുന്ന കഠിനാധ്വാനമാണ് തന്നെ ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്നും സമീര്‍ ദ്വിവേദി മാധ്യമങ്ങളോട് പറഞ്ഞു. 

സിഎഎ, എന്‍ആര്‍സി വിഷയത്തില്‍ രാജ്യത്ത് പ്രശ്നമുണ്ടാകുന്നതിന് സമരം അവസാനിപ്പിക്കാന്‍ പ്രക്ഷോഭകരോട് സമീര്‍ ദ്വിവേദി ആവശ്യപ്പെട്ടു. ഇടതുപാര്‍ട്ടികളാണ് രാജ്യത്ത് പ്രശ്നമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് നിരോധിച്ച പ്രധാനമന്ത്രി നിങ്ങളുടെ പൗരത്വം എടുത്തുകളയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോയെന്നും സമീര്‍ ദ്വിവേദി ചോദിച്ചു. പത്ത് വര്‍ഷത്തിലേറെക്കാലം കോണ്‍ഗ്രസിന്‍റെ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ച നേതാവാണ് 74കാരനായ ജനാര്‍ദന്‍ ദ്വിവേദി. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതുമായി വേദി പങ്കിട്ടതിനെ തുടര്‍ന്ന് ജനാര്‍ദന്‍ ദ്വിവേദിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. 

Delhi: Samir Dwivedi, son of senior Congress leader Janardan Dwivedi joins BJP. https://t.co/70JYDw6hT2pic.twitter.com/muWQkZZ4TU

Scroll to load tweet…

2014ല്‍ ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സംവരണം നിര്‍ത്തമെന്നും ജനാര്‍ദന്‍ ദ്വിവേദി അഭിപ്രായപ്പെട്ടിരുന്നു. ജാതി സംവരണം നിര്‍ത്തണമെന്ന ദ്വിവേദിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും കോണ്‍ഗ്രസിന്‍റേതല്ലെന്നും വ്യക്തമാക്കി പ്രസിഡന്‍റ് സോണിയാ ഗാന്ധി രംഗത്തെത്തി.