Asianet News MalayalamAsianet News Malayalam

നിര്‍മല സീതാരാമന് അഭിനന്ദനങ്ങള്‍ നേര്‍ന്നതിന് പിന്നാലെ ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് കാണാനില്ല!

കേന്ദ്ര ധനമന്ത്രിയായി അധികാരത്തിലേറിയ നിര്‍മല സീതാരാമന് ട്വിറ്ററിലൂടെ ദിവ്യ സ്പന്ദന അഭിനന്ദനങ്ങൾ നേർന്നതിന് പിന്നാലെയാണ് അക്കൗണ്ട് കാണാതായതെന്നത് ശ്രദ്ധേയമാണ്.  

Congress social media wing Divya Spandana's Twitter account deleted
Author
New Delhi, First Published Jun 2, 2019, 9:38 AM IST

ദില്ലി: കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ വിങ് മേധാവി ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് കാണാനില്ല. ട്വിറ്ററില്‍ സ്ഥിരസാന്നിധ്യമായിരുന്ന ദിവ്യ സ്പന്ദനയുടെ അക്കൗണ്ട് ശനിയാഴ്ച രാത്രിയോടെയാണ് അപ്രത്യക്ഷമായത്. കേന്ദ്ര ധനമന്ത്രിയായി അധികാരത്തിലേറിയ നിര്‍മല സീതാരാമന് ട്വിറ്ററിലൂടെ ദിവ്യ സ്പന്ദന അഭിനന്ദനങ്ങൾ നേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ദിവ്യയുടെ അക്കൗണ്ട് കാണാതായതെന്നത് ശ്രദ്ധേയമാണ്.  

അതേസമയം ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായത് സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയോ ദിവ്യ സ്പന്ദനയോ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് മാധ്യമവിഭാഗവും വിഷയത്തില്‍ പ്രതികരണം നടത്താന്‍ വിസമ്മതിച്ചു. കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ വിങ് മേധാവിയായി ദിവ്യ സ്പന്ദന തുടരുന്നുണ്ടോ എന്ന കാര്യവും വ്യക്തമല്ല. എന്നാൽ ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായതിനെ തുടർന്ന് സോഷ്യൽമീഡിയയിൽ വ്യാപകമായി ട്രോളുകൾ പ്രചരിക്കുകയാണ്. ട്വിറ്ററിനിത് തീരാ ദുഖമാണെന്നും നിങ്ങൾ സമാധാനം കണ്ടെത്തുമായിരിക്കും എന്നൊക്കെയാണ് ദിവ്യ സ്പന്ദനയെ പരിഹസിച്ച് ആളുകൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.  
 
കേന്ദ്ര ധനമന്ത്രിയായി സത്യപ്രതിജഞ ചെയ്തതിന് ശേഷമാണ് നിര്‍മല സീതാരാമന് ട്വിറ്ററിലൂടെ ദിവ്യ സ്പന്ദന അഭിനന്ദനങ്ങൾ നേർന്നത്. സ്ത്രീകൾക്ക് അഭിമാനാർഹമായ നേട്ടമാണ് നിർമല സീതാരാമനിലൂടെ ലഭിച്ചതെന്നാണ് ദിവ്യ ട്വിറ്ററിൽ കുറിച്ചത്. ബിജെപിക്കെതിരെ നിരന്തരം വിമർശനങ്ങളും പരിഹാസങ്ങളും ട്വിറ്ററിലൂടെയാണ് ദിവ്യ സ്പന്ദന നടത്താറുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിരന്തര വിമർശനങ്ങൾ ഉന്നയിക്കുന്ന കോൺ​ഗ്രസിന്റെ മികച്ച നേതാക്കളിലൊരാണ് ദിവ്യ സപ്ന്ദന.  

Follow Us:
Download App:
  • android
  • ios