തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് രാഹുൽ; വാറങ്കലിൽ കർഷകരെ സന്ദർശിച്ചു
വാറങ്കൽ: തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ കാർഷിക കടങ്ങൾ എഴുതി തള്ളുമെന്ന് രാഹുൽ ഗാന്ധി. കർഷകർക്ക് താങ്ങുവില ഉറപ്പാക്കുമെന്നും രാഹുൽ പറഞ്ഞു. വാറങ്കലിൽ കർഷകരുമായുള്ള കൂടിക്കാഴ്ചയിലാണ് രാഹുൽ ഇക്കാര്യം പ്രഖ്യാപിച്ചത്.
ടിആർഎസിനെതിരെ ആഞ്ഞടിച്ച് രാഹുൽ
തെലങ്കാനയിൽ ടിആർഎസ് സർക്കാർ നിലനിൽക്കേണ്ടത് ബിജെപിയുടെ ആവശ്യമെന്ന് രാഹുൽഗാന്ധി. ബിജെപിയും ടിആർഎസും പ്രവർത്തിക്കുന്നത് പരസ്പര ധാരണയിലാണ്. കോൺഗ്രസിനെ ഇതിന് കിട്ടില്ലെന്ന് കണ്ട് ബിജെപി കടന്നാക്രമിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ടിആർഎസുമായി ധാരണ ഉള്ളതിനാലാണ് ഇഡിയെ തെലങ്കാനയിലേക്ക് അയക്കാത്തതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
