അപകടം നടന്ന ഉടൻ തന്നെ കണ്ടെയ്നർ ട്രക്കിന്റെ ഡ്രൈവർ ഇറങ്ങിയോടിയെന്ന് പൊലീസ് പറ‌ഞ്ഞു. ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിവന്നിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.

ലക്നൗ: ഉത്തർപ്രദേശിൽ ട്രാക്ടർ ട്രോളിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. സാംബാളിലാണ് അപകടമുണ്ടായത്. ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിവന്നിരുന്നവരാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.

ഞായറാഴ്ച രാത്രി സാംബാൾ - ഹസൻപൂർ റോഡിലാണ് അപകടം സംഭവിച്ചത്. രാജ്‍പുര പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന പ്രദേശമാണിത്. ഗാസി റാം (60), മഹിപാൽ (55), ഗുമാനി (40) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടൻ തന്നെ കണ്ടെയ്നർ ട്രക്കിന്റെ ഡ്രൈവർ ഇറങ്ങിയോടിയെന്ന് പൊലീസ് പറ‌ഞ്ഞു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് മനീഷ് ബൻസൽ പറഞ്ഞു. ലഖാൻപൂർ ഗ്രാമത്തിലെ താമസക്കാരാണ് മരിച്ചവരും പരിക്കേറ്റവരും. ബുലന്ദ്ശഹ‍ർ ജില്ലയിലെ അനുപ്ശഹറിൽ ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം ട്രാക്ടറിൽ മടങ്ങി വരുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം