ദില്ലി: കോടതി അലക്ഷ്യ കേസിൽ മാപ്പുപറയില്ലെന്ന് അറിയിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ നൽകിയ സത്യവാംങ്മൂലം സുപ്രീംകോടതി ഇന്ന് പരിശോധിക്കും. മാപ്പുപറയാൻ തെറ്റ് ചെയ്തിട്ടില്ലെന്നും വിമര്‍ശിക്കുക എന്ന തന്‍റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നുമാണ് സത്യവാംങ്മൂലത്തിൽ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസിനെതിരെ ട്വിറ്ററിൽ നടത്തിയ പരാമര്‍ശത്തിന് നിരുപാധികം മാപ്പുപറഞ്ഞുള്ള സത്യവാംങ്മൂലം നൽകണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. 

അത് തള്ളിയ സാഹചര്യത്തിൽ ശിക്ഷ വിധിക്കുന്ന നടപടിയിലേക്ക് പോകണോ എന്നതിൽ ഇന്ന് സുപ്രീംകോടതി തീരുമാനം എടുത്തേക്കും. ഇതോടൊപ്പം പ്രശാന്ത് ഭൂഷണെതിരെ തെഹൽക മാഗസിന് നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കോടതി അലക്ഷ്യ കേസും ഇന്ന് ജസ്റ്റിസ് അരുണ്‍മിശ്ര അദ്ധ്യക്ഷനായ പരിഗണിക്കുന്നുണ്ട്.