Asianet News MalayalamAsianet News Malayalam

'ബോട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരും വേണം'; പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ലക്ഷദ്വീപിലെ വിവാദ ഉത്തരവ് പിന്‍വലിച്ചു

എല്ലാ പ്രാദേശിക ബോട്ടുകളിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ പോകണമെന്നും   വിവരങ്ങൾ ശേഖരിച്ച് സർക്കാരിന് കൈമാറണം എന്നുമായിരുന്നു നിർദ്ദേശം. 

controversial order in Lakshadweep repealed
Author
Kavaratti, First Published Jun 9, 2021, 5:39 PM IST

കരവത്തി: ലക്ഷദ്വീപിലെ മത്സ്യബന്ധന ബോട്ടുകളിൽ രഹസ്യവിവരം ശേഖരിക്കാൻ സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു. ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. ലക്ഷദ്വീപിലെ പ്രതിഷേധങ്ങൾ പരസ്യമായി തുടങ്ങിയതോടെയാണ് പ്രാദേശിക മത്സ്യബന്ധന ബോട്ടുകളിൽ രഹസ്യവിവര ശേഖരണത്തിന് സർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ചത്.   

എല്ലാ പ്രാദേശിക ബോട്ടുകളിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ പോകണമെന്നും   വിവരങ്ങൾ ശേഖരിച്ച് സർക്കാരിന് കൈമാറണം എന്നുമായിരുന്നു നിർദ്ദേശം. ജീവനക്കാർ ബോട്ടിൽ കയറുന്നതിനോട് തൊഴിലാളികൾ നേരത്തെ തന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ ഉത്തരവിനെതിരെ സർക്കാർ ജീവനക്കാരുടെ സംഘടനയും രംഗത്ത് വന്നത്. ലക്ഷദ്വീപ് ഗവ എംപ്ലോയീസ് സെൻട്രൽ  സെക്രട്ടറിയേറ്റ് ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഷിപ്പിംഗ് ആന്‍റ് ഏവിയേൻ ഡയറക്ടർക്ക് കത്ത് നൽകി. 

സുരക്ഷയാണ് ഉത്തരവിന് പിറകിലെങ്കിൽ സംശയാസ്പദമായ നീക്കങ്ങൾ കണ്ടെത്താൻ വിവിധ കേന്ദ്ര ഏജൻസികൾ അടക്കം നിലവിൽ പരിശോധന നടത്തുന്നുണ്ട്.  ലോക്കൽ പൊലീസും പരിശോധന നടത്തുന്നു. ഇതിന് പുറമെ ജീവനക്കാരെകൂടി ബോട്ടുകളിൽ നിയോഗിക്കാനുള്ള തീരുമാനം പ്രതിഷേധാർഹമാണ്. എട്ട് മുതൽ 10 മണിക്കൂർവരെ കടലിൽ ജോലി ചെയ്യേണ്ടിവരുന്നത് പരിചയമില്ലാത്ത ഉദ്യോഗസ്ഥർക്ക് മാനസിക പിരിമുറുക്കം ഉണ്ടാക്കും ഈ സഹാചര്യത്തിൽ തീരുമാനത്തിൽ നിന്ന് പിൻവലിക്കണം എന്നുമായിരുന്നു ഇവരുടെ ആവശ്യം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios