Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണില്‍ പുറത്തിറങ്ങിയത് ചോദ്യം ചെയ്തു; പഞ്ചാബില്‍ പൊലീസുകാരന്‍റെ കൈവെട്ടി

ലോക്ക് ഡൗണ്‍ ലംഘിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി...
 

Cop's Hand Chopped, 2 Injured In Attack By Group Defying Lock down in punjab
Author
Patiala, First Published Apr 12, 2020, 12:00 PM IST

പട്യാല: പഞ്ചാബിലെ പട്യാലയില്‍ ലോക്ക് ഡൗണ്‍ ഡ്യൂട്ടിക്കിടെ പൊലീസിന് നേരെ ആക്രമണം. കര്‍ഫ്യൂ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഒരു സംഘം ആളുകള്‍ പൊലീസിനെ ആക്രമിച്ചത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കൈക്ക് വെട്ടേറ്റു. മൂന്നു പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. 

പട്യാലയിലെ സനൗര്‍ പച്ചക്കറി ചന്തയില്‍ വച്ചാണ് ആക്രമണമുണ്ടായത്. ലോക്ക് ഡൗണ്‍ ലംഘിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.

ആക്രമിസംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഹര്‍ജീത് സിംഗ് എന്ന പൊലീസ് ഓഫീസറുടെ കയ്യിനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് പഞ്ചാബില്‍ ലോക്ക് ഡൗണ്‍ മെയ് 1 വരെ നീട്ടിയിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios