മൂന്ന് കോൺസ്റ്റബിൾമാർ സുമിത്തിനെ സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചുവെന്നും ഇതിന്റെ വീഡിയോ അജ്ഞാതനായ ഒരാൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലഖ്നൗ: മൊബൈൽ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ഡിയോറിയയിലാണ് സംഭവം. ചന്ദ്രമലേശ്വർ സിംഗ്, ലാൽ ബിഹാരി, ജിതേന്ദ്ര യാദവ് എന്നീ മൂന്ന് കോൺസ്റ്റബിൾമാരെയാണ് സസ്പെൻഡ് ചെയ്തത്. 

സുമിത് ഗോസ്വാമി എന്നായാളെ പൊലീസുകാർ മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ബുധനാഴ്ചയാണ് മഹെൻ ഗ്രാമത്തിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന പരാതിയെത്തുടർന്ന് സുമിത്തിനെ പൊലീസ് പിടികൂടിയത്. 

Scroll to load tweet…

മൂന്ന് കോൺസ്റ്റബിൾമാർ സുമിത്തിനെ സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചുവെന്നും ഇതിന്റെ വീഡിയോ അജ്ഞാതനായ ഒരാൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് സൂപ്രണ്ട് ശ്രീപതി മിശ്ര അന്വേഷണത്തിന് ഉത്തവിട്ടു. ഇതിന് പിന്നാലെയാണ് മൂവരെയും സസ്പെന്റ് ചെയ്തത്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.