മുംബൈയിലെ വറളിയിലായിരുന്നു സംഭവം. ആയിരങ്ങളാണ് കൊറോണാസുരനെ കത്തിക്കാന്‍ ഒത്തുകൂടിയത്. ചിലര്‍ നിര്‍ഭയ കേസിലെ പ്രതികളുടെ കോലമുണ്ടാക്കി കത്തിച്ചു.
മുംബൈ: കൊറോണവൈറസിനെ തുരത്താന്‍ വഴിപാടുമായി വിശ്വാസികള്‍. കൊറോണാസുരന്‍റെ കോലം കത്തിച്ചാണ് വൈറസ് ബാധക്കെതിരെയും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണത്തിനെതിരെയും ഹോളിക ദഹന്‍ ദിവസത്തില്‍ ആചാരം നടത്തിയത്. മുംബൈയിലെ വറളിയിലായിരുന്നു സംഭവം. ആയിരങ്ങളാണ് കൊറോണാസുരനെ കത്തിക്കാന്‍ ഒത്തുകൂടിയത്. ചിലര്‍ നിര്‍ഭയ കേസിലെ പ്രതികളുടെ കോലമുണ്ടാക്കി കത്തിച്ചു. തിന്മക്ക് മുകളില്‍ നന്മയുടെ വിജയമാഘോഷിക്കുന്ന ആഘോഷമാണ് ഹോളി. ഹോളിക ദഹന്‍, ഹോളി മിലന്‍ എന്നീ പേരുകളില്‍ രണ്ട് ദിവസമാണ് ആഘോഷം നടക്കുക. ഹോളി മിലന്‍ ദിവസമാണ് പരസ്പരം നിറം വാരിപൂശുകയും മധുര വിതരണം നടത്തുകയും ചെയ്യുക.
Scroll to load tweet…
