Asianet News MalayalamAsianet News Malayalam

ആശ്വാസം: രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു, കൊവിഡ് മുക്തി നിരക്ക് 88 % കടന്നു

രണ്ട് മാസത്തിന് ശേഷമാണ് ഇന്ത്യയിലെ പ്രതിദിന രോഗികളുടെ എണ്ണം അമേരിക്കയെക്കാൾ കുറയുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം എട്ട് ലക്ഷത്തിൽ താഴെയായി. 

Coronavirus case touches 7 49 million in India active cases under 8 lakh
Author
Delhi, First Published Oct 18, 2020, 10:14 AM IST

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ വീണ്ടും അമേരിക്കയ്ക്ക് പിന്നിലായി. അതേസമയം, രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 88 ശതമാനം കടന്നു. 88.03 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി. 24 മണിക്കൂറിനിടെ 61,871 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 74,94,551 ആയി. 

നേരിയ ആശ്വാസമേകി രണ്ട് മാസത്തിന് ശേഷമാണ് ഇന്ത്യയിലെ പ്രതിദിന രോഗികളുടെ എണ്ണം അമേരിക്കയെക്കാൾ കുറയുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം എട്ട് ലക്ഷത്തിൽ താഴെയായി. 45 ദിവസത്തിന് ശേഷമാണ് സംഖ്യ എട്ട് ലക്ഷത്തിൽ താഴെയാവുന്നത്. ആകെ 6597209 പേര്‍ക്കാണ് രാജ്യത്ത് രോഗം ഭേദമായത്.

ഇന്നലെ മരണം ആയിരം കടന്നു. 1033 പേരാണ് രാജ്യത്ത് കൊവിഡ് ഇന്നലെ ബാധിച്ച് മരിച്ചത്. നിലവിൽ ചികിത്സയിൽ 783311 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം, പ്രധാനമന്ത്രി ഇന്നലെ വിളിച്ച യോഗത്തില്‍ മരുന്ന് വിതരണത്തിന് ജില്ലാതല കർമ്മസേനകൾ രൂപീകരിക്കുമെന്ന് തീരുമാനിച്ചു.

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലും രോഗമുക്തി നിരക്കിലും മഹാരാഷ്ട്രയാണ് ഒന്നാമത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളമാണ് രണ്ടാമത്. മഹാരാഷ്ട്രയില്‍ പുതിയ 250 മരണവും 10,259 പുതിയ കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 4,295 രോഗികള്‍ തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഉണ്ടായി. ഇതോടെ സംസ്ഥാനത്ത് മൊത്തം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,83,486 ലേക്ക് എത്തി. കര്‍ണാടകത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ 7,000 ത്തില്‍ അധികം വര്‍ധന ഉണ്ടായി. ദില്ലിയില്‍ പുതിയ 3,259 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Follow Us:
Download App:
  • android
  • ios