ദില്ലി: കൊവിഡ് മുന്നണിപ്പോരാളികള്‍ക്കുള്ള വാക്സിന്‍ വിതരണം തുടരും. ഇന്നലെ വരെ 2,24,301 കൊവിഡ് മുന്നണിപ്പോരാളികള്‍ക്കാണ് കുത്തിവെപ്പ് നല്‍കിയത്. ഇന്നലെ ആറ് സംസ്ഥാനങ്ങളിലെ 553 കേന്ദ്രങ്ങളിലാണ് വാക്സിന്‍ വിതരണം നടത്തിത്. അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വാക്സിന്‍ കയറ്റുമതി സംബന്ധിച്ച ചർച്ചകള്‍ക്കായാണ് കൂടിക്കാഴ്ച.

കേരളത്തിലെ ഒരു സെഷൻ അടക്കം ആറ് സംസ്ഥാനങ്ങളിലായി 553 കേന്ദ്രങ്ങളിലായായി 17,072 കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് ഇന്നലെ കുത്തിവെപ്പ് നല്‍കി. ആകെ 2,24301 പേര്‍ക്ക് രാജ്യത്ത് കുത്തിവെപ്പ് നല്‍കാനായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അസ്വസ്ഥതകള്‍ ഉണ്ടായവരില്‍ മൂന്ന് പേരെ മാത്രമേ ആശുപത്രിയല്‍ പ്രവേശിക്കേണ്ടി വന്നുള്ളുവെന്നും മന്ത്രാലയം അറിയിച്ചു. ഇവരില്‍ രണ്ട് പേര്‍ ഇതിനോടകം ആശുപത്രി വിട്ടതായും ആരോഗ്യമന്ത്രാലയം ‌വ്യക്തമാക്കി. അതേസമയം, പ്രധാനമന്ത്രി കൊവിഡ് വാക്സിന്‍ എടുത്ത് ജനങ്ങളിലെ ആത്മവിശ്വാസം വർധിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് എങ്ങിനെ വാക്സിന്‍ നല്‍കുമെന്ന് മോദി സർക്കാര്‍ വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാമന്ത്രി വാക്സിനെടുത്ത് മാതൃകയാകാന്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വാക്സിനെടുത്ത് മാതൃക കാണിക്കണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, വാക്സിന്‍ കയറ്റുമതി സംബന്ധിച്ച ചർച്ചകള്‍ക്കായി ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്ത് കൊവിഡ് മുന്നണിപോരാളികള്‍ക്ക് വാക്സിനേഷന്‍  നല്‍കുന്നത് നാളെ തുടരും.

സംസ്ഥാനത്ത് ഇന്ന് മുതൽ  കൂടുതൽ കേന്ദ്രങ്ങൾ

സംസ്ഥാനത്ത് കൊവിഡ് വാക്സിൻ വിതരണം രണ്ടാം ദിവസം. തിങ്കൾ , ചൊവ്വ, വ്യാഴം , വെള്ളി ദിവസങ്ങളിലാണ് സംസ്ഥാനത്ത് കുത്തിവയ്പ്പ് നടത്തുന്നത്. ഇപ്പോൾ അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകർ കുത്തിവയ്പ്പ് എടുത്തു തീരുന്ന മുറയ്ക്ക്, മറ്റിടങ്ങളിൽ കൂടി വാക്സിനേഷൻ കേന്ദ്രങ്ങൾ അനുവദിക്കും. ഇത് പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് മുതൽ വാക്സിൻ കേന്ദ്രം തുടങ്ങുകയാണ്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ആണ് വാക്സിനേഷൻ സമയം. ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് ഉറപ്പാക്കിയാണ് വാക്‌സിൻ ഉപയോഗം ക്രമീകരിച്ചിട്ടുള്ളത്.