Asianet News MalayalamAsianet News Malayalam

രാജ്യത്ത് കൊവിഡ് മരണം രണ്ടായിരം കടന്നു; 24 മണിക്കൂറിനിടെ 127 മരണം, 3277 പുതിയ കേസുകൾ

24 മണിക്കൂറിനിടെ 127 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്.  3277 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം ബാധിച്ചത്. 

coronavirus death toll cross 2000 india 62939 covid cases
Author
Delhi, First Published May 10, 2020, 9:42 AM IST

ദില്ലി: രാജ്യത്ത് കൊവിഡ് മരണം രണ്ടായിരം കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,109 ആയി. അതേസമയം, രോഗബാധിതരുടെ എണ്ണം അറുപതിനായിരം കടന്നു. ഇന്ത്യയിൽ 62939 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 19358 പേർക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 127 പേർ വൈറസ് ബാധിച്ച് മരിച്ചു. 3277 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം ബാധിച്ചത്. 

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു. ആയിരത്തി ഒരുന്നൂറ്റി അറുപത്തി അഞ്ച് പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം ഇരുപതിനായിരത്തി ഇരുപത്തിയെട്ട് ആയി. 48 പേരാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മരിച്ചത്. ആകെ മരണ സംഖ്യ 779 ആയി. ധാരാവിയിൽ ഇന്നലെ 25 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ഗുജറാത്തിൽ 394 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം ഏഴായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി ഏഴായി. 472 പേരാണ് ഗുജറാത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

Follow Us:
Download App:
  • android
  • ios