Asianet News MalayalamAsianet News Malayalam

രാജ്യത്ത് ഇന്നും രണ്ട് ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; ഏറ്റവും വലിയ പ്രതിദിന വർദ്ധന, 1185 മരണം

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഉത്തർപ്രദേശിലു, രാജസ്ഥാനിലും പഞ്ചാബിലും രാത്രികാല കർഫ്യൂ പ്രഖ്യാപ്രിച്ചു. ദില്ലിയിൽ വാരാന്ത്യ കർഫ്യൂ ശനിയാഴ്ച തുടങ്ങും.

coronavirus india 2.17 lakh new covid cases
Author
Delhi, First Published Apr 16, 2021, 10:16 AM IST

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും രണ്ട് ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 2,17,353 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1185 പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിദിനനിരക്ക് ഇന്നലെയും രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. 15, 69,743 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഉത്തർപ്രദേശിലു, രാജസ്ഥാനിലും പഞ്ചാബിലും രാത്രികാല കർഫ്യൂ പ്രഖ്യാപ്രിച്ചു. ദില്ലിയിൽ വാരാന്ത്യ കർഫ്യൂ ശനിയാഴ്ച തുടങ്ങും. പൊതുസ്ഥലങ്ങളിൽ നിയന്ത്രണം തുടരും. അതേസമയം സംസ്ഥാനങ്ങളിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ പി എം കെയർ ഫണ്ട് ചെലവഴിക്കും. ചികിത്സ സംവിധാനങ്ങൾ വെല്ലുവിളി നേരിടുമ്പോൾ  പി എം കെയർ ഫണ്ട് എവിടെയെന്ന് രാഹുൽ ഗാന്ധി ചോദിച്ചിരന്നു

Follow Us:
Download App:
  • android
  • ios