Asianet News MalayalamAsianet News Malayalam

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 107 ആയി; കൂടുതല്‍ മഹാരാഷ്ട്രയില്‍

പാക് അതിര്‍ത്തി ഇന്ന് അര്‍ദ്ധരാത്രി മുതൽ അടക്കും. കുറച്ച് ദിവസത്തേക്ക് ആരെയും ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കില്ല. 13 ലക്ഷം പേരെയാണ് വിമാനത്താവളങ്ങളിൽ ഇതുവരെ പരിശോധിച്ചത്. ഇറ്റലിയിൽ നിന്ന് ദില്ലി വിമാനത്താവളത്തിലെത്തിയ എത്തിയ 211 വിദ്യാര്‍ത്ഥികളടക്കം 218 പേരെ 14 ദിവസത്തേക്ക് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

coronavirus positive cases in india reach 107
Author
Delhi, First Published Mar 15, 2020, 5:58 PM IST

ദില്ലി: രാജ്യത്ത് പുതുതായി 23 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം 107 ആയി. രോഗം സുഖപ്പെട്ട് ഇതുവരെ പത്ത് പേര്‍ ആശുപത്രി വിട്ടു. അതിനിടെ, ഇറ്റലിയിൽ നിന്നും ഇറാനിൽ നിന്നും വിദ്യാര്‍ത്ഥികളടക്കം 452 പേരെ ഇന്ത്യയിലെത്തിച്ചു.

17 വിദേശികളടക്കം 107 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. ദില്ലിയിൽ ഏഴ് പേരിൽ രണ്ട് പേര്‍ ആശുപത്രി വിട്ടു. ജമ്മുകശ്മീരിലും ലഡാക്കിലുമായി അഞ്ചുപേരും, ആന്ധ്രയിലും തെലങ്കാനയിലുമായി മൂന്നുപേരും, ഉത്തര്‍പ്രദേശിൽ 13ഉം ഹരിയാനയിൽ 14ഉം പേര്‍ ചികിത്സയിലുണ്ട്. മഹാരാഷ്ട്രയിലാണ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ന് വലിയ വര്‍ദ്ധന ഉണ്ടായത്. ഇന്നലെ 19 ആയിരുന്നത് ഇന്ന് 31 ആയി കൂടി. ഇതോടെ ഇന്ത്യ ബംഗ്ലാദേശ്, മ്യാൻമര്‍, നേപ്പാൾ, ഭൂട്ടാൻ അതിര്‍ത്തികൾ അടച്ചു. 

പാക് അതിര്‍ത്തി ഇന്ന് അര്‍ദ്ധരാത്രി മുതൽ അടക്കും. കുറച്ച് ദിവസത്തേക്ക് ആരെയും ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കില്ല. 13 ലക്ഷം പേരെയാണ് വിമാനത്താവളങ്ങളിൽ ഇതുവരെ പരിശോധിച്ചത്. ഇറ്റലിയിൽ നിന്ന് ദില്ലി വിമാനത്താവളത്തിലെത്തിയ എത്തിയ 211 വിദ്യാര്‍ത്ഥികളടക്കം 218 പേരെ 14 ദിവസത്തേക്ക് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇറാനിൽ നിന്ന് മുംബയിലെത്തിച്ച 234 പേരെ ജയ്സാൽമീരിലെ  കരസേനയുടെ ക്യാമ്പിലേക്കും മാറ്റി. ദില്ലിയിൽ മരിച്ച 68 കാരിയുടെ കുടുംബം 813 പേരുമായി ഇടപഴകിയതായി കണ്ടെത്തി. ഇവരെല്ലാം നിരീക്ഷണത്തിലാണ്. 

അതേസമയം, സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. ഹരിയാനയിലെ സെൻട്രൽ യൂണിവേഴ്സിറ്റിൽ കുടുങ്ങിയ 60 വിദ്യാര്‍ത്ഥികളെ കേരള സര്‍ക്കാര്‍ ഇടപെട്ട് ദില്ലി വഴി നാട്ടിലേക്ക് അയച്ചു. വിദ്യാര്‍ത്ഥികൾക്കായി അമൃത്സര്‍- കൊച്ചുവേളി ട്രെയിനിൽ പ്രത്യേക ബോഗി റെയിൽവെ മന്ത്രാലയം അനുവദിച്ചു.

Follow Us:
Download App:
  • android
  • ios