സിപിഐ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചത് കേരളത്തിൽ ഗുണം ചെയ്യുമെന്നും സുധാകർ റെഡ്ഡി അഭിപ്രായപ്പെട്ടു.
ദില്ലി: സീറ്റുകൾ പരിമിതമായതിനാലാണ് കേരളത്തിൽ ലോക്സഭയിലേക്ക് വനിതാ പ്രാതിനിധ്യം പരിഗണിക്കാനാകാതെ പോയതെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി. സിപിഐ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചത് കേരളത്തിൽ ഗുണം ചെയ്യുമെന്നും സുധാകർ റെഡ്ഡി അഭിപ്രായപ്പെട്ടു.
ഇന്നലെയാണ് കേരളത്തിലെ നാല് ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക സിപിഐ പുറത്ത് വിട്ടത്. തിരുവനന്തപുരം മണ്ഡലത്തിൽ സി ദിവാകരൻ എംഎൽഎ, തൃശ്ശൂരിൽ രാജാജി മാത്യു തോമസ്, മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ, വയനാട്ടിൽ പിപി സുനീർ എന്നിവർ മത്സരിക്കുമെന്നാണ് ധാരണ.
ബംഗാളിൽ കോൺഗ്രസുമായുള്ള സഹകരണത്തിൽ ഇടത് മുന്നണി തീരുമാനത്തിനൊപ്പം സിപിഐ നിലയുറപ്പിക്കുമെന്നും സുധാകര റെഡ്ഡി വ്യക്തമാക്കി.
