Asianet News MalayalamAsianet News Malayalam

'സ്ത്രീകളുടെ കണ്ണീരിന്‍റെ ശാപം'; റാലിക്കിടെ കരഞ്ഞ ആസം ഖാനെ വിമര്‍ശിച്ച് ജയപ്രദ

''സ്ത്രീകള്‍ അദ്ദേഹം കാരണം ഒഴുക്കിയ കണ്ണീരിന്‍റെ ശാപമാണിത്. ഇന്ന് എല്ലാ പൊതുപരിപാടികളിലും അദ്ദേഹം കരയുന്നു... ''

course of women s tears says jaya prada on azam khans break down at a election rally
Author
Lucknow, First Published Oct 18, 2019, 3:05 PM IST

ലക്നൗ: തെരഞ്ഞെടുപ്പ് റാലിക്കിടെ പൊട്ടിക്കരഞ്ഞ സമാജ്‍വാദി പാര്‍ട്ടി നേതാവ് ആസം ഖാനെതിരെ ബിജെപി നേതാവ് ജയപ്രദ. താനിപ്പോള്‍ ആടിനെയും കോഴിയെയും മോഷ്ടിച്ച കേസില്‍ പ്രതിയാണെന്ന് പറഞ്ഞാണ് ആസം ഖാന്‍ പൊട്ടിക്കരഞ്ഞത്. 

''സ്ത്രീകള്‍ അദ്ദേഹം കാരണം ഒഴുക്കിയ കണ്ണീരിന്‍റെ ശാപമാണിത്. ഇന്ന് എല്ലാ പൊതുപരിപാടികളിലും അദ്ദേഹം കരയുന്നു. അദ്ദേഹം എന്നെ നല്ല നടിയെന്ന് വിളിച്ചു, പക്ഷേ അദ്ദേഹം ഇപ്പോള്‍ ചെയ്യുന്നതെന്താണ് ? '' - ഉത്തര്‍പ്രദേശിലെ റാംപൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ ജയപ്രദ പറഞ്ഞു. 

മുഹമ്മദ് അലി ജോഹര്‍ സര്‍വ്വകലാശാലയിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആസം ഖാന്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്നുണ്ട്. '' കൊലപാതക ശ്രമത്തിന് എനിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇപ്പോള്‍ ആടിനെയും കോഴിയെയും മോഷ്ടിച്ചുവെന്നാണ് കേസ്. '' - ആസം ഖാന്‍ റാലിക്കിടെ പറഞ്ഞു. 

80 ലേറെ കേസുകളാണ് ആസം ഖാനെതിരെ ചുമത്തിയിട്ടുള്ളത്. 2019ലെ തെരഞ്ഞെടുപ്പില്‍ ആസം ഖാനോട് ജയപ്രദ പരാജയപ്പെട്ടിരുന്നു. നേരത്തേ രാംപൂര്‍ എംഎല്‍എ ആയിരുന്ന ഖാന്‍ ലോക്സഭയിലേക്ക് ജയിച്ചതിനെ തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ് രാംപൂര്‍ മണ ്ഡലത്തില്‍. 

82 കേസുകളാണ് ആസം ഖാനെതിരെ റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 50 എണ്ണം ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ്. ബാക്കി 28 എണ്ണം ആലിയഗഞ്ചിലെ കര്‍ഷകര്‍ നല്‍കിയ പരാതിയില്‍ റെജിസ്റ്റര്‍ ചെയ്ത കേസുകളാണ്. ആസം ഖാന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. 

റാംപൂര്‍ എംപിയായ ഖാനെതിരെ അറസ്റ്റുവാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം നല്‍കിയെന്ന പേരില്‍ 2010 ല്‍ എടുത്ത കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനാലാണ് നടപടി. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ജയപ്രദയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനും ആസം ഖാനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios