ദില്ലി: സുനന്ദ പുഷ്കര്‍ കേസില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം പ്രത്യേക സിബിഐ കോടതി തള്ളി. ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കര്‍ മരിച്ച കേസില്‍ ദില്ലി പൊലീസിന്‍റെ വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിക്കണെന്നമായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം. സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം തള്ളിയ കോടതി ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാന്‍ സ്വാമിക്ക് അവകാശമില്ലെന്ന് വ്യക്തമാക്കി.

അപേക്ഷകന് ഇതുസംബന്ധിച്ച് അപേക്ഷ നല്‍കാനോ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ കോടതിക്കോ കഴിയില്ലെന്ന് പ്രത്യേക ജ‍ഡ്ജി അരുണ്‍ ഭരദ്വാജ് പറഞ്ഞു. കേസുമായി സ്വാമിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന്  ശശി തരൂരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.