പൊലീസുകാരെ കൊലപ്പെടുത്താനോ, ആക്രമിക്കാനോ കർഷകൻ ശ്രമിച്ചതിന് തെളിവില്ലെന്ന് നിരീക്ഷിച്ച കോടതി കർഷകന് ജാമ്യം അനുവദിക്കുകയായിരുന്നു. 

ദില്ലി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ അറസ്റ്റിലായ കർഷകന് ദില്ലി കോടതി ജാമ്യം നൽകി. ആഷിഷ് കുമാർ എന്ന കർഷകനാണ് കോടതി ജാമ്യം അനുവദിച്ചത്. പൊലീസുകാർക്കുമേൽ ട്രാക്ടർ ഓടിച്ചുകയറ്റാൻ ശ്രമിച്ചെന്നായിരുന്നു കേസ്. പൊലീസുകാരെ കൊലപ്പെടുത്താനോ, ആക്രമിക്കാനോ കർഷകൻ ശ്രമിച്ചതിന് തെളിവില്ലെന്ന് നിരീക്ഷിച്ച കോടതി കർഷകന് ജാമ്യം അനുവദിക്കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred