ദില്ലി: രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് കൊവിഡ് 19  സ്ഥിരീകരിച്ചതോടെ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ ലഡാക്കില്‍ രണ്ടു പേര്‍ക്കും തമിഴ് നാട്ടില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ലഡാക്കിലെ രണ്ടു പേര്‍ ഇറാനില്‍ നിന്നു മടങ്ങിയെത്തിയവരാണ്. ഒമാനില്‍ നിന്നാണ് തമിഴ് നാട് സ്വദേശി മടങ്ങിയെത്തിയത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 34 ആയി.

രാജ്യത്ത് വിവിധ  കേന്ദ്രങ്ങളില്‍ 31,000 പേരാണ് കരുതല്‍ നിരീക്ഷണത്തിലുള്ളത്. ആരോഗ്യ, വിദേശ കാര്യ മന്ത്രിമാരുള്‍പ്പെട്ട ഉന്നത തല യോഗം വിളിച്ച പ്രധാനമന്ത്രി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. വിദേശത്തുനിന്നെത്തുന്നവരുടെ കര്‍ശന പരിശോധന തുടരും. സൈനിക ആശുപത്രികളും പരിശോധനകള്‍ക്ക് സജ്ജമാക്കി. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും.

കൊവിഡ് 19 വൈറസ് ബാധിതരില്‍ തമിഴ്നാട് സ്വദേശിയും