പശ്ചിമ ബംഗാൾ: പശ്ചിമ ബംഗാളിൽ ആരോഗ്യ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടർ കൊവിഡ് ബാധിച്ച് മരിച്ചു.  ഡോ. ബിപ്ലവ് കാന്തി ദാസ് ഗുപ്തയാണ് മരിച്ചത്. 

പശ്ചിമ ബംഗാളിൽ 611 പേര്‍ക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പതിനെട്ട് പേര്‍ മരിച്ചിരുന്നു. 105 പേര്‍ക്കാണ് രോഗം ഭേദമായത് . രോഗ വ്യാപനത്തിന്‍റെ സാഹചര്യത്തിൽ കര്‍ശന ജാഗ്രതയാണ് പശ്ചിമ ബംഗാളിൽ നിലനിൽക്കന്നത്.