ദില്ലി: അധ്യയന കാലം കുറഞ്ഞതിന് അനുസരിച്ച് രാജ്യത്തെ സിലബസുകൾ വെട്ടിക്കുറയ്ക്കുന്നു. സിബിഎസ്ഇയുടെ വെട്ടിചുരുക്കിയ പാഠ്യ പദ്ധതി ഈ മാസം പ്രസിദ്ധീകരിക്കുമെന്ന് ചെയർമാൻ മനോജ് അഹൂജ പറഞ്ഞു. ഓരോ ക്ലാസിലെയും സിലബസിന്റെ മൂന്നിലൊന്നു ഭാഗം വെട്ടിക്കുറച്ചാകും സിബിഎസ്‌ഇ പുതിയ സിലബസ് പ്രസിദ്ധീകരിക്കുക. 25 ശതമാനം കുറവ് വരുത്തിയ പുതിയ സിലബസ് ഐസിഎസ്ഇ പ്രസിദ്ധീകരിച്ചു. 

Read more: തിരുവനന്തപുരത്തെ കൊവിഡ് കേസുകളേറെയും ഉറവിടമില്ലാത്തത്, തലസ്ഥാനത്തേത് സമൂഹവ്യാപനമോ?

2021ലെ ഐസിഎസ്ഇ പരീക്ഷകൾ ചുരുക്കിയ സിലബസിന്റെ അടിസ്ഥാനത്തിലാകും. വിവിധ സംസ്ഥാനങ്ങളും പാഠ്യപദ്ധതി കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ തുടങ്ങി. കേരള സിലബസിന്റെ കാര്യത്തിൽ തീരുമാനം ഈ ആഴ്ച ഉണ്ടാകും. പ്രൈമറി ക്ലാസുകളിൽ സ്‌കൂൾ അധ്യയന ദിവസങ്ങളുടെ കുറവ് വീട്ടിലെ പഠനം കൂടി ഉൾപ്പെടുത്തി പരിഹരിക്കാനുള്ള മാർഗരേഖ എൻസിആർടിഇ പ്രസിദ്ധീകരിച്ചു. 

Read more: ലോകത്ത് ഒരു കോടി 15 ലക്ഷം കൊവിഡ് ബാധിതര്‍; ശമനമില്ലാതെ അമേരിക്കയും ബ്രസീലും