Asianet News MalayalamAsianet News Malayalam

ദില്ലിയിൽ മൂന്നു മാധ്യമ പ്രവർത്തകർക്ക് കൊവിഡ് സ്ഥീരികരിച്ചു

ദില്ലിയിൽ മാധ്യമ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യം . നേരത്തെ പരിശോധന നടത്തിയ 160 പേർക്ക് ഫലം നെഗറ്റീവ് ആയിരുന്നു

covid 19 confirmed to three journalists in Delhi
Author
Delhi, First Published Apr 26, 2020, 11:20 AM IST

ദില്ലി: ദില്ലിയിൽ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ വ്.ാപനം രൂക്ഷമായ ദില്ലിയിൽ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. നേരത്തെ പരിശോധന നടത്തിയ 160 പേർക്ക് ഫലം നെഗറ്റീവ് ആയിരുന്നു. 

രോഗ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് ദില്ലിയിൽ നിലവിലുള്ളത്.  ലോക്ക് ഡൗണിൽ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്നായിരുന്നു ദില്ലി സര്‍ക്കാരിന്‍റെ  മുൻ നിലപാട് എങ്കിലും പിന്നീട് ഒറ്റപ്പെട്ട കടകൾക്കും,പാർപ്പിട മേഖലകളിലെ കടകൾക്കും തുറക്കാൻ സര്‍ക്കാര്‍ അനുമതി നൽകിയിട്ടുണ്ട്. വ്യാപാരികളുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം തിരുത്തിയത്. 

അതിനെടി 129 തബ്ലീഗ് പ്രതിനിധികളുടെ കൊവിഡ് ഭേദമായെന്ന റിപ്പോര്‍ട്ടും പുറത്തു വന്നു. 142 പേരാണ് ദില്ലി എയിംസിൽ ചികിത്സ തേടിയിരുന്നത്. കൊവിഡ് ചികിത്സക്കുള്ള പ്ലാസ് മ തെറാപ്പിക്ക് രക്തം ദാനം ചെയ്യാൻ തയ്യാറെന്ന് രോഗം ഭേദമായവർ അറിയിച്ചിട്ടുണ്ട്. 

 

Follow Us:
Download App:
  • android
  • ios