പുതുച്ചേരി: കൊവിഡ് 19 നിയന്ത്രണങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ലംഘിച്ചതിന് കോൺഗ്രസ് എംഎൽഎക്ക് എതിരെ കേസ്. പുതുച്ചേരി കാമരാജ് നഗർ എംഎൽഎ ജോൺ കുമാറിനെതിരെയാണ് പൊലീസ് ക്രിമിനൽ കേസ് എടുത്തത്. കൊവിഡ് കാലത്തെ കര്‍ഫ്യു നിയന്ത്രണങ്ങൾ ലംഘിച്ച് 200 ഓളം ആളുകളെ ക്ഷണിച്ച് പൊതുചടങ്ങ് സംഘടിപ്പിച്ച് പലചരക്ക് സാധങ്ങൾ വിതരണം ചെയ്തതിനാണ് കേസ്.

ഉത്തവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ തന്നെയാണ് നിയമ ലംഘനത്തിന് കൂട്ടുനിന്നതെന്ന് കണ്ടെത്തി കൂടിയാണ് കേസ് എടുത്തിട്ടുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188, 269 വകുപ്പുകളും ദേശീയ ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് എംഎൽഎക്ക് എതിരായ പൊലീസ് നടപടി