Asianet News MalayalamAsianet News Malayalam

ബിഹാറിൽ കൊവിഡ് രോഗിയുടെ മൃതദേഹം കൊണ്ടുപോയത് മാലിന്യം ശേഖരിക്കുന്ന വണ്ടിയിൽ; ദൃശ്യങ്ങൾ പുറത്ത്

ഇന്നലെയാണ് നളന്ദയിലെ ആശുപത്രിയിൽ നിന്ന് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ട് പോകാൻ നഗരസഭയുടെ മാലിന്യം ശേഖരിക്കുന്ന ഉന്തു വണ്ടി ഉപയോഗിച്ചത്. 

Covid 19 Dead body of patient carried on garbage cart in Bihar
Author
Bihar, First Published May 17, 2021, 1:58 PM IST

പാറ്റ്ന: ബിഹാറിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാലിന്യ വണ്ടിയിൽ കൊണ്ട് പോകുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെയാണ് നളന്ദയിലെ ആശുപത്രിയിൽ നിന്ന് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ട് പോകാൻ നഗരസഭയുടെ മാലിന്യം ശേഖരിക്കുന്ന ഉന്തു വണ്ടി ഉപയോഗിച്ചത്. 

സംഭവം വാർത്തയായതോടെ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആശുപത്രിക്ക് ഇരുന്നൂറിലധികം വണ്ടികളുണ്ട്. എന്നിട്ടും എന്തിനാണ് മാലിന്യം ശേഖരിക്കുന്ന വണ്ടിയിൽ കൊണ്ടുപോയതെന്ന് അന്വേഷിക്കുമെന്ന് ആശുപത്രിയിലെ സിവിൽ സർജൻ ഡോ സുനിൽ കുമാർ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios