ദില്ലി: രാജ്യത്തെ കൊവിഡ് കേസുകൾ നാൽപതിനായിരം കടന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗബാധിതരായവരുടെ എണ്ണം കുത്തനെ കൂടി - ഈ രണ്ട് സാഹചര്യങ്ങളും കണക്കിലെടുത്ത് ഇന്ത്യ ലോക്ക്ഡൗണിന്‍റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. 

ഈ മാസം 17 വരെ നീണ്ട് നിൽക്കുന്ന ലോക്ഡൗണിനാണ് ഇന്ന് തുടക്കമാകുക. രോഗബാധയുള്ള മേഖലകൾ അടച്ചിടുകയും മറ്റിടങ്ങളിൽ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്ന തരത്തിലാണ് നിയന്ത്രണങ്ങൾ കൂടുതലും 

രോഗബാധ കൂടുതൽ ഉള്ള മേഖലകളിലേക്ക് കൂടുതൽ കേന്ദ്രസംഘങ്ങൾ ഇന്ന് എത്തും. മുംബൈ, ചെന്നൈ, സൂറത്ത്, അഹമ്മദാബാദ്, ലഖ്നൗ തുടങ്ങി 20 സ്ഥലങ്ങളിലാണ് കേന്ദ്രസംഘം നിരീക്ഷണത്തിന് എത്തുക. രാജ്യത്ത് വിവിധയിടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾക്കും ഇന്ന് തുടക്കമാകും. ലോക്ഡൗണിന് മുമ്പ് കുടുങ്ങിപ്പോയവരെ മാത്രമാണ് മടക്കി എത്തിക്കേണ്ടത് എന്ന് കേന്ദ്രം ഇന്നലെ വിശദീകരിച്ചിരുന്നു. 

മൂന്നാംഘട്ട ലോക്ക്ഡൗൺ നിർണായകമാണ്, പല അർത്ഥത്തിൽ. ഇളവുകളോടൊപ്പം രാജ്യം എങ്ങനെ കൊവിഡെന്ന മഹാമാരിയെ പിടിച്ചുകെട്ടുമെന്നത് നിർണായകമാണ്. നിലവിൽ കർശനമായ ലോക്ക്ഡൗണിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യം കൊവിഡിനെ നേരിട്ടത്. എന്നാൽ 'വൈറസിനൊപ്പം ജീവിക്കുക' എന്ന നിലപാടോടെ മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോൾ രോഗവ്യാപനം എങ്ങനെ സംഭവിക്കുന്നു എന്നത് രാജ്യത്തിന്‍റെ ഭാവിയെത്തന്നെ നിർണയിക്കുന്നതാണ്. 

റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളിലായാണ് രാജ്യത്തെ വേർതിരിച്ചിരിക്കുന്നത്. രോഗവ്യാപനം കുറയുന്നതിനനുസരിച്ച് നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി ഇളവു നൽകുന്ന തരത്തിലാണ് മേഖലകളെ തിരിച്ചിരിക്കുന്നത്. 

ഇതിൽ ശ്രദ്ധേയമായ ഒരു കാര്യം, രാജ്യത്തെ മൂന്നിൽ രണ്ട് ജനസംഖ്യയും നിലവിൽ ഓറഞ്ച്, ഗ്രീൻ സോണുകളിലാണ് എന്നതാണ്. ഇവിടെയെല്ലാം താരതമ്യേന ഇളവുകൾ നൽകുമ്പോൾ രോഗവ്യാപനം കുറച്ചുകൊണ്ടുവരിക കൂടി ചെയ്യുകയെന്ന സങ്കീർണമായ ദൗത്യമാണ് രാജ്യത്തെ ഭരണസംവിധാനത്തിനും ജനങ്ങൾക്കും മുന്നിലുള്ളത്.

അതേസമയം, രാജ്യത്തെ തൊഴിൽമേഖലകളിൽ പ്രധാനപ്പെട്ടതെല്ലാം സ്ഥിതി ചെയ്യുന്ന മെട്രോ നഗരങ്ങളിൽ ഇപ്പോഴും റെഡ് സോണുകളിലാണ്. 

ഇളവുകൾ എന്തിനൊക്കെ?

ലോക്ക്ഡൗൺ 3.0 - കേന്ദ്ര ഇളവുകൾ ഇങ്ങനെ
പ്രവൃത്തികൾ കണ്ടെയ്ൻമെന്‍റ് റെഡ് ഓറഞ്ച് ഗ്രീൻ
വിമാന, റെയിൽ, മെട്രോ, സംസ്ഥാനാന്തര യാത്ര റോഡിലൂടെ- വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റസ്റ്റോറന്‍റുകൾ, സിനിമാ ഹാളുകൾ, ജിംനേഷ്യങ്ങൾ, സ്പോ‍ട്സ് കോംപ്ലക്സുകൾ, ഓഡിറ്റോറിയങ്ങൾ, വലിയ രീതിയിൽ ആളുകൾ കൂട്ടം കൂടുന്ന പരിപാടികൾ, ആരാധനാലയങ്ങൾ. (ഇളവ്: ജില്ലാകളക്ടർ, സംസ്ഥാനസർക്കാർ, കേന്ദ്രസർക്കാർ എന്നിവരുടെ അനുമതിയോടെ നടത്തുന്ന യാത്രകൾ അനുവദിക്കും) പാടില്ല പാടില്ല പാടില്ല പാടില്ല
വ്യക്തികൾക്ക് പുറത്തിറങ്ങാൻ അനുമതി രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ മാത്രം. രാത്രി സഞ്ചാരം. പുറത്തിറങ്ങരുത് രാത്രി സഞ്ചാരം പാടില്ല രാത്രി സഞ്ചാരം പാടില്ല രാത്രി സഞ്ചാരം പാടില്ല
ഒപി സംവിധാനം, മെഡിക്കൽ ക്ലിനിക്കുകൾ, സാമൂഹ്യാകലം പാലിച്ച് തുറക്കാം പാടില്ല അനുവദനീയം അനുവദനീയം അനുവദനീയം
ഓട്ടോറിക്ഷകൾ, സൈക്കിൾ റിക്ഷകൾ, ടാക്സികൾ, ഓല, യൂബർ സർവീസുകൾ, ജില്ല കടന്നും, ജില്ലയ്ക്ക് അകത്തും ബസ്സുകൾ പാടില്ല പാടില്ല അനുവദനീയം അനുവദനീയം
സ്വകാര്യവാഹനങ്ങളിൽ യാത്ര അനുവദനീയമായ കാര്യങ്ങൾക്ക് മാത്രം, നാൽച്ചക്ര വാഹനങ്ങളിൽ രണ്ട് യാത്രക്കാർ മാത്രം (ഡ്രൈവർക്ക് പുറമേ), ഇരുചക്രവാഹനങ്ങളിൽ രണ്ട് പേർ പാടില്ല പാടില്ല അനുവദനീയം അനുവദനീയം അനുവദനീയം
നഗരമേഖലകളിലെ വ്യവസായ ശാലകൾ, സ്പെഷ്യൽ ഇക്കണോമിക് സോണുകൾ, വ്യവസായ ടൗൺഷിപ്പുകൾ എന്നിവ നിയന്ത്രണങ്ങളോടെ  പാടില്ല അനുവദനീയം അനുവദനീയം അനുവദനീയം
അവശ്യവസ്തുക്കളുടെ നിർമാണത്തിനുള്ള വ്യവസായ ശാലകൾ, ഐടി ഹാർഡ് വെയർ നിർമാണം, ചണനിർമാണ ഫാക്ടറികൾ, പാക്കേജിംഗ് വസ്തുക്കളുടെ നിർമാണം പാടില്ല അനുവദനീയം അനുവദനീയം അനുവദനീയം
നഗരമേഖലകളിൽ നിർമാണം നടക്കുന്ന ഇടത്ത് തന്നെ ജോലിക്കാർ ഉണ്ടെങ്കിൽ നിർമാണം ആകാം. പുറത്ത് നിന്ന് ആളെ കൊണ്ടുവരരുത്.  പാടില്ല അനുവദനീയം അനുവദനീയം അനുവദനീയം
അവശ്യസർവീസുകളല്ലാത്ത നഗരമേഖലകളിലെ കടകൾ മാളുകളിലോ, മാർക്കറ്റുകളിലോ, മാർക്കറ്റ് സമുച്ചയങ്ങളിലോ തുറക്കരുത്. ഒറ്റയ്ക്ക് നിൽക്കുന്ന കടകൾ, കോളനികളിലെ ചെറുകടകൾ, റസിഡൻഷ്യൽ കെട്ടിടങ്ങളിലെ കടകൾ എന്നിവയെല്ലാം തുറക്കാം പാടില്ല അനുവദനീയം അനുവദനീയം അനുവദനീയം
ഇ- കൊമേഴ്സ് സേവനങ്ങൾ അവശ്യസർവീസുകൾക്ക് മാത്രം പാടില്ല അനുവദനീയം അനുവദനീയം അനുവദനീയം
സ്വകാര്യ ഓഫീസുകളിൽ 33% പേർക്ക് മാത്രം അനുമതി പാടില്ല അനുവദനീയം അനുവദനീയം അനുവദനീയം
ഗ്രാമീണമേഖലകളിലെ വ്യാവസായിക, നിർമാണ പ്രവൃത്തികൾ, തൊഴിലുറപ്പ്, ഭക്ഷണസംസ്കരണ വ്യവസായം, ഇഷ്ടികവ്യവസായം, അവശ്യസർവീസുകളല്ലാത്ത എല്ലാ കടകളും (മാളുകൾ ഒഴികെ) തുറക്കാം പാടില്ല അനുവദനീയം അനുവദനീയം അനുവദനീയം
കൃഷി സംബന്ധമായ പ്രവൃത്തികൾ പാടില്ല അനുവദനീയം അനുവദനീയം അനുവദനീയം
കൊറിയർ - പാഴ്സൽ സേവനങ്ങൾ പാടില്ല അനുവദനീയം അനുവദനീയം അനുവദനീയം
അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾ, ഐടി സംബന്ധ സേവനങ്ങൾ, കോൾ സെന്‍ററുകൾ, സ്വകാര്യ സെക്യൂരിറ്റി സേവനങ്ങൾ, കോൾഡ് സ്റ്റോറേജ് സേവനങ്ങൾ, ബാർബർമാർ, ബ്യൂട്ടീഷ്യൻമാർ ഒഴികെയുള്ളവർക്ക് വീട്ടിൽ പോയി സർവീസ് നടത്താം പാടില്ല അനുവദനീയം അനുവദനീയം അനുവദനീയം
ബസ്സുകൾ 50% യാത്രക്കാരെയും കൊണ്ട് ജില്ലകൾക്കിടയിലും ജില്ലകൾക്ക് അകത്തും സർവീസ് നടത്താം പാടില്ല പാടില്ല പാടില്ല അനുവദനീയം
ചരക്ക് സേവനങ്ങളെല്ലാം അനുവദനീയം, രാജ്യം വിട്ട് പോകരുത്.  പാടില്ല അനുവദനീയം അനുവദനീയം അനുവദനീയം