ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തേക്ക്. ഇന്നലെ 1095 മരണം കൂടി സ്ഥിരീകരിച്ചതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത് 99,773 പേരാണ്. 81,484 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 63,94,069 ആയി. 

53,52,078 പേരാണ് ഇത് വരെ രോഗമുക്തി നേടിയത് 83.70 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ 9,42,217 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.