Asianet News MalayalamAsianet News Malayalam

രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 41,157 പേർക്ക്; 518 മരണം കൂടി സ്ഥിരീകരിച്ചു

നിലവിൽ 4,22,660 പേരാണ് രോഗം സ്ഥിരീകരിച്ചത്ത് ചികിത്സയിലുള്ളതെന്നാണ് സർക്കാർ കണക്ക്. 3,02,69,796 പേർ ഇത് വരെ രോഗമുക്തി നേടി.

Covid 19 India reports 41157 new cases and 518 deaths
Author
Delhi, First Published Jul 18, 2021, 10:38 AM IST

ദില്ലി: രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം പിന്നെയും നാൽപ്പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 41,157 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2.13 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 42,004 പേർ രോഗമുക്തരായി. 518 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കുകൾ അനുസരിച്ചുള്ള കൊവിഡ് മരണം 4,13,609 ആയി. 

നിലവിൽ 4,22,660 പേരാണ് രോഗം സ്ഥിരീകരിച്ചത്ത് ചികിത്സയിലുള്ളതെന്നാണ് സർക്കാർ കണക്ക്. 3,02,69,796 പേർ ഇത് വരെ രോഗമുക്തി നേടി. വാക്സിനേഷൻ നടപടികൾ രാജ്യത്ത് പുരോഗമിക്കുകയാണ്. ഇതെ വരെ 40,49,31,715 ഡോസ് വാക്സീനാണ് നൽകിയത് ഇന്നലെ മാത്രം 51,01,567 ഡോസ് വാക്സീൻ വിതരണം ചെയ്തു. സംസ്ഥാങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പക്കൽ രണ്ട് കോടി അമ്പത്തി ആറു ലക്ഷം ഡോസ് വാക്സീൻ ഉപയോഗ യോഗ്യമായി ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios