895 പേർകൂടി രോഗബാധിതരായി മരിച്ചതോടെ രാജ്യത്ത് കൊവിഡിന് കീഴടങ്ങിയവരുടെ എണ്ണം  1,12,161  ആയി ഉയർന്നു

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 73,70,469 ആയി. 24 മണിക്കൂറുകൾക്കിടയിൽ 63,371 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 8,04,528 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 64,53,780 പേർ ഇന്നലെ രോഗമുക്തി നേടിയെന്നത് ആശ്വാസകരമാണ്. 895 പേർ കൂടി രോഗബാധിതരായി മരിച്ചതോടെ രാജ്യത്ത് കൊവിഡിന് കീഴടങ്ങിയവരുടെ എണ്ണം 1,12,161 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 

Scroll to load tweet…

കർണാടകയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ 8,000 ത്തിൽ അധികം വർധന ഉണ്ടായി. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലും രോഗമുക്തി നിരക്കിലും മഹാരാഷ്ട്രയാണ് ഒന്നാമത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളം മൂന്നാമതാണ്. മഹാരാഷ്ട്രയിൽ പുതിയ 336 മരണങ്ങളും 10,226 പുതിയ കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. ആന്ധ്രാ പ്രദേശിൽ 4,038 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ 3,720 പേരുടെ വർധന ഉണ്ടായി. ദില്ലിയിൽ പുതിയ 3,483 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.