ദില്ലി: ജനതാ കർഫ്യൂ ദിനത്തിൽ നിരത്തിലിറങ്ങുന്നവർക്ക് പനിനീർപൂക്കൾ നൽകി തിരിച്ചയക്കുകയാണ് ദില്ലി പൊലീസ്. രാജ്യ തലസ്ഥാനത്തെ തിരക്കേറിയ റോഡുകളെല്ലാം ഇന്ന് വിജനമാണ്. ഞായറാഴ്ച ദിവസത്തെ ജനത കർഫ്യൂവിൽ ദില്ലിയിലെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം ഇന്ന് നിശ്ചലമാണെങ്കിലും സ്വകാര്യ വാഹനങ്ങളിലും മറ്റും ചുരുക്കും ചിലർ‍ ഇന്ന് പുറത്തിറങ്ങുകയുണ്ടായി. ഇവരെയാണ് ദില്ലി പൊലീസ് പനിനീർപ്പൂക്കൾ നൽകി തിരിച്ചയച്ചത്. 

 

ഞങ്ങളുടെ പ്രതിനിധി പി ആർ സുനിൽ പകർത്തിയ ചിത്രങ്ങൾ

 

 വീഡിയോ റിപ്പോർട്ട് കാണാം.