Asianet News MalayalamAsianet News Malayalam

ജെഎന്‍.1 കൊവിഡ് ഉപവകഭേദം മഹാരാഷ്ട്രയിലും ഗോവയിലും; കണ്ടെത്തിയത് ചലച്ചിത്ര മേളയ്ക്കു ശേഷമുള്ള പരിശോധനയിൽ

ഗോവയില്‍ ചലച്ചിത്ര മേളയ്ക്കുശേഷം രോഗലക്ഷണമുള്ളവരില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയിരുന്നു. മഹാരാഷ്ട്രയിലും രോഗലക്ഷണമുള്ളവരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്.

Covid-19 JN.1 subtype found in Maharashtra and Goa
Author
First Published Dec 20, 2023, 7:27 AM IST

ദില്ലി: കേരളത്തിൽ കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്ന ഉപവകഭേദം ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി.ഗോവയിൽ ചലച്ചിത്ര മേളയ്ക്കുശേഷമുള്ള പരിശോധനയിലാണ് 18 കേസുകൾ കണ്ടെത്തിയത്. കേരളത്തില്‍ നേരത്തെ കണ്ടെത്തിയ കൊവിഡ് ഉപവകഭേദമായ ജെഎന്‍1 ആണ് ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തിയത്. ഗോവയില്‍ ചലച്ചിത്ര മേളയ്ക്കുശേഷം രോഗലക്ഷണമുള്ളവരില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയിരുന്നു. മഹാരാഷ്ട്രയിലും രോഗലക്ഷണമുള്ളവരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്.

ഇതിനിടെ, കേരളത്തില്‍ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിക്കുകയും കേസുകൾ ഉയരുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര ആരോ​ഗ്യമന്ത്രി വിളിച്ച യോ​ഗം ഇന്ന് ചേരും. എല്ലാ സംസ്ഥാനങ്ങളിലെയും ആരോ​ഗ്യമന്ത്രിമാരും ഉന്നത ഉദ്യോ​ഗസ്ഥരും യോ​ഗത്തിൽ പങ്കെടുക്കും. രാവിലെ 10 മണിക്കാണ് യോ​ഗം. കേരളം സ്വീകരിച്ച നടപടികൾ യോഗത്തിൽ അറിയിക്കും. ഉത്സവകാലം മുന്നിൽകണ്ട് രോ​ഗ വ്യാപനം തടയുന്നതായി സ്വീകരിക്കേണ്ട നടപടികൾ ഊർജിതമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിക്കും.രാജ്യത്തെ ആക്ടീവ് കേസുകളിൽ 88 ശതമാനവും നിലവിൽ കേരളത്തിലാണ്. കേരളത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേരളം കേന്ദ്രത്തെ അറിയിക്കും.

കൊവിഡ് വ്യാപനം: കേന്ദ്രമന്ത്രി വിളിച്ചുചേര്‍ത്ത യോഗം ഇന്ന്, സാഹചര്യം നിയന്ത്രണവിധേയമെന്ന് അറിയിക്കാൻ കേരളം

'സാബു ജേക്കബിന്‍റെ തീരുമാനം ഏകപക്ഷീയം';ട്വന്‍റി ട്വന്‍റിയെ അനുനയിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി ദേശീയ നേതൃത്വം

 

Latest Videos
Follow Us:
Download App:
  • android
  • ios