Asianet News MalayalamAsianet News Malayalam

ഭക്ഷണവും വെള്ളവും ഇല്ലാതെ ദുരിത യാത്ര; കുടിയേറ്റ തൊഴിലാളികളുടെ ദുരിതം തീരുന്നില്ല

രാജ്യത്ത് 35 ലക്ഷം തൊഴിലാളികളെയാണ് തീവണ്ടിയില്‍ നാട്ടിലെത്തിച്ചത്. വിശപ്പും ദാഹവും സഹിച്ച് ഇനിയും സഞ്ചരിക്കാനിരിക്കുന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ 36 ലക്ഷം പേര്‍.

Covid 19 Lock down perils of migrant laborers continue
Author
Delhi, First Published May 24, 2020, 2:45 PM IST

ദില്ലി: രാജ്യത്ത് കുടിയേറ്റ തൊഴിലാളികളുടെ ദുരിതം തുടരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെയാണ് ഇവരുടെ യാത്ര. തീവണ്ടികളിൽ മതിയായ ഭക്ഷണവും വെള്ളവും കിട്ടാതായതോടെ സ്റ്റേഷനുകളിൽ നിന്ന് തൊഴിലാളികൾ ഭക്ഷണം കവരുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്.

Covid 19 Lock down perils of migrant laborers continue

പഴയ ദില്ലി റെയില്‍വേസ്റ്റേഷനില്‍ നിന്നുള്ള കാഴ്ചയാണിത്. നിര്‍ത്തിയിട്ട തീവണ്ടിക്കരുകിലൂടെ ബിസ്കറ്റും മറ്റു ഭക്ഷണ സാധനങ്ങളും ഉന്തുവണ്ടിയില്‍ കൊണ്ടുപോവുകയായിരുന്നു. തൊഴിലാളികള്‍ കൂട്ടത്തോടെയെത്തി മുഴുവന്‍ കവര്‍ന്ന് തീവണ്ടിയിലേക്ക് തിരിച്ചുകയറി.

ഉത്തര്‍പ്രദേശിലെ ദീന്‍ദയാല്‍ ഉപാധ്യായ സ്റ്റേഷനില്‍ കൂട്ടിയിട്ട വെള്ളക്കുപ്പികള്‍ക്കായി പരക്കം പാഞ്ഞെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ ദൃശ്യവും കഴിഞ്ഞ ദിവസം പുറത്ത് വരുന്നത്.

അതിനിടെയാണ് മധ്യപ്രദേശില്‍ നിന്ന് പൊലീസ് അതിക്രമത്തിന്‍റെ ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ചന്‍ദ്വാര ജില്ലയിലാണ് സംഭവം.

 

ഭക്ഷണത്തിനായി തമ്മില്‍ തല്ലുന്ന ദൃശ്യങ്ങള്‍ കാണ്‍പൂരില്‍ നിന്നും പുറത്തുവന്നിരുന്നു.  രാജ്യത്ത് 35 ലക്ഷം തൊഴിലാളികളെയാണ് തീവണ്ടിയില്‍ നാട്ടിലെത്തിച്ചത്. വിശപ്പും ദാഹവും സഹിച്ച് ഇനിയും സഞ്ചരിക്കാനിരിക്കുന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ 36 ലക്ഷം പേര്‍.

Follow Us:
Download App:
  • android
  • ios