ചെന്നൈ: തമിഴ്നാട്ടിൽ ഒരു മന്ത്രിക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വൈദ്യുതി മന്ത്രി പി തങ്കമണിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ മന്ത്രി പങ്കെടുത്തിരുന്നു. 

തെക്കൻ തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ ഉയരുകയാണ്. ചെന്നൈയിൽ സ്ഥിതിഗതികൾ ക്രമേണ നിയന്ത്രണ വിധേയമാകുന്നുണ്ടെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. തമിഴ്നാട്ടിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 3616 കേസുകളാണ്. 65 പേർ ഇത് വരെ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 

വിരുദനഗറിൽ ഇന്നലെ 253 പുതിയ കേസുകൾ കണ്ടെത്തി, തിരുനൽവേലിയിൽ 183 പേർക്കും, തൂത്തുക്കുടിയിൽ 144 പേർക്കും, കന്യാകുമാരിയിൽ 119 പേർക്കും ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചു. മധുരയും, ചെന്നൈയുമായി താരതമ്യം ചെയ്യുമ്പോൾ ചികിത്സാ സൗകര്യങ്ങൾ കുറവായ ജില്ലകളിൽ രോഗം വ്യാപിക്കുന്നത് ആശങ്കയുയർത്തുകയാണ്.