Asianet News MalayalamAsianet News Malayalam

ശമനമില്ലാതെ കൊവിഡ് വ്യാപനം; രാജ്യത്ത് ഇന്നും മൂവായിരത്തിലധികം മരണം, ലോക്ക്ഡൗൺ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

രോഗവ്യാപനം രൂക്ഷമായി തുടരന്നതിനിടെ രാജ്യത്ത് പടരുന്ന ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാമ്പിൾ വിദഗ്ധ പ‌ഠനത്തിന് ബ്രിട്ടണിലേക്ക് അയക്കും. നിലവിലെ വാക്സീനുകൾ വൈറസിനെ ചെറുക്കാൻ ഫലപ്രദമാണോയെന്ന് പരിശോധിക്കാനാണ് ഇത്.

covid 19 situation worsening in India number of cases and deaths rising at alarming rate
Author
Delhi, First Published May 4, 2021, 10:30 AM IST

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന് ശമനമില്ല. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇപ്പോഴും മൂന്നരലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3, 57,229 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3449 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2,22,408 പേരാണ് രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 34,47,133 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളതെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നു. 

രോഗ്യവ്യാപനം പിടിച്ചുകെട്ടാൻ ലോക്ക്ഡൗൺ വേണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി രംഗത്തെത്തി. രോഗവ്യാപന തീവ്രത കുറയ്ക്കാൻ ഏക മാർഗം ലോക്ക് ഡൗണാണെന്നാണ് രാഹുൽ പറയുന്നത്. സർക്കാരിൻ്റെ നിഷ്ക്രിയത്വം ജനങ്ങളെ കൊല്ലുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. 

രോഗവ്യാപനം രൂക്ഷമായി തുടരന്നതിനിടെ രാജ്യത്ത് പടരുന്ന ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാമ്പിൾ വിദഗ്ധ പ‌ഠനത്തിന് ബ്രിട്ടണിലേക്ക് അയക്കും. നിലവിലെ വാക്സീനുകൾ വൈറസിനെ ചെറുക്കാൻ ഫലപ്രദമാണോയെന്ന് പരിശോധിക്കാനാണ് ഇത്. ബി.1.617 വൈറസ് വകഭേദത്തിൻ്റെ സാമ്പിളുകളാണ് അയച്ചത്. ഇന്ത്യൻ വകഭേദത്തിൻ്റെ സാന്നിധ്യം ബ്രിട്ടൺ ഉൾപ്പടെ 17 രാജ്യങ്ങളിൽ കണ്ടെത്തിയിരുന്നു

ഓക്സിജൻ ക്ഷാമത്തിന്റെ വാർത്തകൾ ഇന്നും പുറത്ത് വന്നു. കർണാടകത്തിൽ സ്ഥിതി ഗുരുതരമാണ്. പുലർച്ചെ ഓക്സിജൻ കിട്ടാതെ രണ്ടു രോഗികൾകൂടി മരിച്ചു. ഇന്നലെ രാത്രി മാത്രം 4 ആശുപത്രികൾ ഓക്സിജൻ അഭ്യർത്ഥന പുറത്തിറക്കി. പലയിടത്തും പ്രശനം താത്കാലികമായി പരിഹരിച്ചു. ചാമ്‌രാജ് നഗർ ഓക്സിജൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ രാത്രി അടിയന്തര യോഗം ചേർന്ന മന്ത്രിമാർ ഓക്സിജൻ വിതരണം സുഗമമാക്കാൻ നടപടികൾ സ്വീകരിച്ചെന്നും അറിയിച്ചു. 

Follow Us:
Download App:
  • android
  • ios