തുടർച്ചയായി അഞ്ചാം ദിവസവും അമ്പതിനായിരത്തിനടുത്താണ് പുതിയ കേസുകൾ. 24 മണിക്കൂറിനിടെ 654 മരണങ്ങളും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്നലെ 35,175 പേർ രോഗമുക്തരായെന്നും കേന്ദ്ര സർക്കാർ കണക്ക്.

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷത്തിലേക്ക് അതിവേഗം അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,703 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇത് വരെ രോഗം സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 14,83,156 ആയി ഉയർന്നു. ഇന്നലെ 35,175 പേർ രോഗമുക്തരായെന്നാണ് കേന്ദ്ര സർക്കാർ പുറത്ത് വിടുന്ന കണക്ക്. 24 മണിക്കൂറിനിടെ 654 മരണങ്ങളും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് വരെ 33,425 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്. 

തുടർച്ചയായി അഞ്ചാം ദിവസവും അമ്പതിനായിരത്തിനടുത്താണ് പുതിയ കേസുകൾ. ഇന്നലെ മുതൽ കൊവിഡ് കണക്ക് പുറത്ത് വിടുന്ന പട്ടികയുടെ രൂപത്തിൽ ആരോഗ്യമന്ത്രാലയം മാറ്റം വരുത്തിയിരുന്നു. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ കണക്ക്, രോഗമുക്തരുടെ കണക്ക്, മരണം എന്നിവയാണ് പുതുക്കിയ പട്ടികയിൽ പുറത്ത് വിടുന്നത്. ആകെ രോഗബാധിതരുടെ എണ്ണം പ്രത്യേകമായി നൽകുന്നത് ഇന്നലെ മുതൽ അവസാനിപ്പിച്ചു. 

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട പട്ടിക

S. No.Name of State / UTActive Cases*Cured/Discharged/Migrated*Deaths**
1Andaman and Nicobar Islands145 (3 )192 (10 )1 (1 )
2Andhra Pradesh51701 (2745 )49558 (3257 )1090 (49 )
3Arunachal Pradesh662 (12 )574 (69 )3
4Assam8088 (21 )25402 (1362 )86 (7 )
5Bihar13461 (344 )27530 (1715 )253 (9 )
6Chandigarh321 (19 )575 (3 )14 (1 )
7Chhattisgarh2529 (66 )5172 (228 )44 (1 )
8Dadra and Nagar Haveli and Daman and Diu380 (18 )564 (14 )2
9Delhi10994 (910 )116372 (1497 )3853 (26 )
10Goa1673 (124 )3410 (133 )36 (1 )
11Gujarat13146 (15 )41380 (1015 )2348 (22 )
12Haryana6684 (128 )25046 (662 )397 (5 )
13Himachal Pradesh1040 (74 )1216 (18 )14 (2 )
14Jammu and Kashmir7667 (13 )10402 (474 )321 (9 )
15Jharkhand4824 (338 )3770 (66 )89 (4 )
16Karnataka61827 (3402 )37685 (1847 )1953 (75 )
17Kerala9619 (45 )10045 (745 )63 (2 )
18Ladakh236 (18 )1066 (3 )4
19Madhya Pradesh7978 (121 )19791 (659 )820 (9 )
20Maharashtra147896 (1009 )221944 (8706 )13883 (227 )
21Manipur690 (9 )1596 (42 )0
22Meghalaya547 (15 )186 (51 )5
23Mizoram191 (23 )1930
24Nagaland811 (25 )569 (20 )5 (1 )
25Odisha9371 (915 )17374 (581 )147 (7 )
26Puducherry1109 (8 )1720 (75 )43 (3 )
27Punjab4387 (285 )9064 (254 )318 (12 )
28Rajasthan10124 (189 )26123 (770 )631 (10 )
29Sikkim380 (17 )174 (26 )1 (1 )
30Tamil Nadu54896 (1193 )162249 (5723 )3571 (77 )
31Telengana13753 (1489 )42909 (1577 )480 (17 )
32Tripura1565 (39 )2467 (106 )17 (4 )
33Uttarakhand2587 (112 )3675 (109 )66 (3 )
34Uttar Pradesh26204 (2283 )42833 (1192 )1456 (30 )
35West Bengal19502 (93 )39917 (2166 )1411 (39 )
Total#496988 (11874 )952743 ( 35175 )33425 (654 )
*(Including foreign Nationals)
**( more than 70% cases due to comorbidities )
#States wise distribution is subject to further verification and reconciliation
#Our figures are being reconciled with ICMR

ഇരുപത്തിനാല് മണിക്കൂറിനിടെ 7924 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം ബാധിച്ചത്. നേരത്തെ പ്രതിദിന രോഗബാധ പതിനായിരത്തിനടുത്തെത്തിയ മഹാരാഷ്ട്രക്ക് ആശ്വാസം നൽകുന്നതാണ് പുതിയ കണക്ക്. മഹാരാഷ്ട്രയിൽ 3,83,723 പേർക്കാണ് ഇത് വരെ കൊവിഡ് ബാധിച്ചത്. ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ രണ്ടായിരത്തിലധികമാണ് പ്രതിദിന രോഗികളുടെ എണ്ണം.

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം രൂക്ഷമെന്ന് വ്യക്തമാക്കുന്നതാണ് അവിടെ നിന്നുള്ള കണക്കുകൾ. ആകെ 2,20,716 രോഗികളുള്ള തമിഴ്നാട്ടിൽ 6,993 പേർക്കാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചത്. 6,051 പേർക്ക് കൂടി രോഗം ബാധിച്ചതോടെ ആന്ധ്രപ്രദേശിൽ രോഗികളുടെ എണ്ണം 1,02,341 ആയി. 1,01,465 പേർക്ക് കൊവിഡ് ബാധിച്ച കർണ്ണാടകത്തിൽ 5,324 പേരാണ് പുതുതായി കൊവിഡ് പട്ടികയിലെത്തിയത്.

വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതി അറിയാം ( ഇൻ്ററാക്ടീവ് മാപ്പ് )