Asianet News MalayalamAsianet News Malayalam

കൊവി‍ഡ് 19: രജനീകാന്തിന്റെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു

ജനതാ കര്‍ഫ്യു വിജയിപ്പിക്കാനുള്ള ആഹ്വാനമായി പോസ്റ്റ് ചെയ്ത രജനീകാന്തിന്റെ വീഡിയോ ട്വീറ്റാണ് ട്വിറ്റര്‍ തന്നെ ഡിലീറ്റ് ചെയ്തത്.

covid 19 twitter delete rajinikanth tweet
Author
Chennai, First Published Mar 21, 2020, 10:22 PM IST

ചെന്നൈ: കൊവി‍ഡ് 19 രോ​ഗവുമായി ബന്ധപ്പെട്ട രജനീകാന്തിന്റെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു. 12 മുതല്‍ 14 മണിക്കൂര്‍ നേരം ആളുകള്‍ വീട്ടിലിരുന്നാല്‍ കൊറോണ വൈറസ് വ്യാപനത്തെ തടയാനാകും എന്നായിരുന്നു ട്വീറ്റിന്റെ ഉള്ളടക്കം. ജനതാ കര്‍ഫ്യു വിജയിപ്പിക്കാനുള്ള ആഹ്വാനമായി പോസ്റ്റ് ചെയ്ത വീഡിയോ ട്വീറ്റാണ് ട്വിറ്റര്‍ തന്നെ ഡിലീറ്റ് ചെയ്തത്.

രാജ്യമൊന്നാകെ ജനതാ കര്‍ഫ്യുവിന് അണിചേരണമെന്ന് രജനീകാന്ത് ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് ഇന്ത്യയിൽ രണ്ട് ഘട്ടം പിന്നിട്ട് കഴിഞ്ഞു. മൂന്നാം ഘട്ടത്തിലെത്തും മുൻപ് പ്രതിരോക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യുവിലൂടെ ജനങ്ങൾക്ക് അതിന് കഴിയുമെന്ന് രജനീകാന്ത് ട്വീറ്റിൽ പറയുന്നു. 

ഇറ്റലിയിൽ ദേശവ്യാപക കർഫ്യൂ ജനങ്ങൾ പിന്തുണച്ചില്ല. അതുകൊണ്ട് തന്നെ മരണനിരക്ക് ക്രമാതീതമായി കൂടി. ഇറ്റലിയിൽ സംഭവിച്ചത് ഇന്ത്യയിൽ ആവർത്തിക്കാതിരിക്കാൻ എല്ലാ പൗരൻമാരും ശ്രദ്ധിക്കണമെന്ന് രജനീകാന്ത് ട്വീറ്റിലൂടെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios