Asianet News MalayalamAsianet News Malayalam

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 91 ലക്ഷത്തിലേക്ക്, നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ

അതേ സമയം രോഗമുക്തി നിരക്ക് ഉയരുന്നത് രാജ്യത്ത് ആശ്വാസകരമാണ്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 85 ലക്ഷം കടന്നു.

covid 19 updates india 22 november
Author
Delhi, First Published Nov 22, 2020, 10:17 AM IST

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 90,95,806 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 45,209 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 501 പേർ മരിച്ചു. രാജ്യത്ത് ആകെ കൊവിഡ് മരണം1,33,227 ആയി. അതേ സമയം രോഗമുക്തി നിരക്ക് ഉയരുന്നത് രാജ്യത്ത് ആശ്വാസകരമാണ്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 85 ലക്ഷം കടന്നു. ഇനി 4,40,962 പേരാണ് രോഗബാധിതരായി ചികില്‍സയിലുള്ളത്. 24 മണിക്കൂറിനിടെ  43493 പേർ രോഗമുക്തി നേടി. 

പല സംസ്ഥാനങ്ങളും വീണ്ടും രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. രാജസ്ഥാനിൽ 8 ജില്ലകളിൽ രാത്രി കാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 8 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ. ജയ്പൂർ, കോട്ട, ഉദയ്പൂർ, അജ്മീർ എന്നിവിടങ്ങളിലും രാത്രി കാല കർഫ്യൂ നടപ്പാക്കും. സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ 200 ൽ നിന്ന് 500 ആയി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ രാജ് കോട്ട്, വഡോദര, സൂറത്ത് മേഖലകളിലും മധ്യദേശിലെ ഇൻഡോർ, ഭോപ്പാൽ, ഗ്വാളിയാർ ഉൾപ്പടെ ഉള്ള മേഖലകളിലും രാത്രി കാല കർഫ്യൂ ഇന്നലെ മുതൽ നടപ്പാക്കിത്തുടങ്ങി. 

Follow Us:
Download App:
  • android
  • ios