11:19 PM (IST) Apr 06

ലോക്ക് ഡൗണ്‍ 21 ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ

കൊവിഡ് 19 രോഗം പടര്‍ന്ന് പിടിക്കുന്നത് നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ ഇപ്പോഴത്തെ കാലാവധിക്ക് ശേഷം അടുത്ത 21 ദിവസം കൂടി തുടരണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വിദഗ്ധ സമിതി ആവശ്യപ്പെട്ടു. ഈക്കാര്യം ചൂണ്ടിക്കാട്ടി ഐഎംഎ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി ഐഎംഎ യുടെ സംസ്ഥാന പ്രസിഡന്റ് ഡോ. എബഹാം വര്‍ഗീസും സെക്രട്ടറി ഡോ. ഗോപികുമാറും അറിയിച്ചു

10:53 PM (IST) Apr 06

കൊവിഡ്: മരണ സംഖ്യ 73600 കടന്നു

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 73600 കടന്നു. പതിമൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടേമുക്കാല്‍ ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്

10:29 PM (IST) Apr 06

മുംബൈയില്‍ വീണ്ടും മരണം, രാജ്യത്ത് മരണസംഖ്യ 111 ആയി

മഹാരാഷ്ട്രയില്‍ കൊവിഡ് മരണസംഖ്യ വര്‍ധിക്കുന്നു. മുംബൈയില്‍ 38 കാരിയായ ഗര്‍ഭിണിയാണ് ഏറ്റവുമൊടുവില്‍ മരിച്ചത്. ഇതോടെ രാജ്യത്തെ മരണ സംഖ്യ 111 ആയി. മൊത്തം കൊവിഡ‍് ബാധിതരുടെ എണ്ണം 4281 പേര്‍ക്കാണ്.

10:12 PM (IST) Apr 06

കൊവിഡ് വ്യാപനത്തിൻ്റെ പേരിൽ മുസ്‍ലീങ്ങളെ കുറ്റപ്പെടുത്തരുത്: യെദൂരിയപ്പ

കൊവിഡ് വ്യാപനത്തിൻ്റെ പേരിൽ മുസ്ലീങ്ങളെ കുറ്റപ്പെടുത്തരുതെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദൂരിയപ്പ. മുസ്ലീങ്ങൾക്കെതിരെ ആരും ഒരു വാക്കു പോലും മിണ്ടരുതെന്നും യെദ്യൂരിയപ്പ പറഞ്ഞു. സർക്കാർ നടപടികളോട് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയവർ പൂർണമായും സഹകരിക്കുന്നുണ്ടെന്നും യെദ്യൂരിയപ്പ ആവശ്യപ്പെട്ടു. കർണാടകയിൽ ഇതുവരെ 163 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

09:56 PM (IST) Apr 06

കൊവിഡില്‍ മരണസംഖ്യ വര്‍ധിക്കുന്നു; ലോകത്ത് മരണം 72000 കടന്നു

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 72000 കടന്നു. പതിമൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടേമുക്കാല്‍ ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്

09:29 PM (IST) Apr 06

കൊവിഡ്: ലോകത്ത് മരണ സംഖ്യ 71000 കടന്നു

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 71000 കടന്നു. പതിമൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടേമുക്കാല്‍ ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്

08:50 PM (IST) Apr 06

ചികിത്സ കിട്ടാതെ കാസര്‍കോട് ഒരു മരണം കൂടി

അതിര്‍ത്തി അടച്ചതിനാല്‍ ചികിത്സ കിട്ടാതെ കാസര്‍കോട് ഒരു മരണം കൂടി. കടമ്പാർ സ്വദേശി കമല ആണ് മരിച്ചത്. മംഗലുരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കർണാടക പൊലീസ് തടഞ്ഞു മടക്കി അയച്ചു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു മരണം

08:39 PM (IST) Apr 06

യെദിയൂരപ്പയുടെ മുന്നറിയിപ്പ്

കൊവിഡ് വ്യാപനത്തിന്റെ പേരിൽ മുസ്ലിങ്ങളെ കുറ്റപ്പെടുത്തരുതെന്ന് യെദിയൂരപ്പയുടെ മുന്നറിയിപ്പ്. മുസ്ലീങ്ങൾക്കെതിരെ ആരും ഒരു വാക്കുപോലും മിണ്ടരുതെന്നും സർക്കാർ നടപടികളോട് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയവർ പൂർണമായി സഹകരിക്കുന്നുണ്ടെന്നും യെദിയൂരപ്പ. 

08:38 PM (IST) Apr 06

തെലങ്കാനയിൽ ലോക്ക് ഡൗൺ നീട്ടിയേക്കും

തെലങ്കാനയിൽ ലോക്ക് ഡൗൺ ജൂൺ 3 വരെ തുടർന്നേക്കുമെന്നു തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. ലോക്ക് ഡൗൺ നീട്ടാതെ മറ്റ് മാർഗങ്ങളില്ലെന്നും ഇത് പ്രധാനമന്ത്രിയെ അറിയിച്ചെന്നും റാവു പറയുന്നു. ലോക്ക് ഡൗൺ നീട്ടാൻ പ്രധാനമന്ത്രിയോട് തെലങ്കാന അഭ്യർത്ഥിച്ചു. 

08:26 PM (IST) Apr 06

അമേരിക്കയിൽ കടുവയ്ക്ക് കൊവിഡ് ബാധ: ഇന്ത്യയിലെ മൃഗശാലകളിലും ജാഗ്രതാ നിർദേശം

ന്യൂയോർക്കിലെ ബ്രോങ്ക്സ് മൃഗശാലയിൽ കടുവയ്ക്ക് കൊവിഡ് പിടിപെട്ടതിനെതുടര്‍ന്ന് ഇന്ത്യയിലെ മൃഗശാലകൾക്കടക്കം ജാഗ്രതനിർദേശം നൽകി. നാല് വയസ്സുകാരിയായ നാദിയ എന്ന പെൺകടുവയ്ക്കാണ് കൊവിഡ് പിടിപെട്ടത്. മൃഗശാലയിലെ ജീവനക്കാരനിൽ നിന്നാണ് കടുവയ്ക്ക് രോഗബാധയുണ്ടായത് എന്ന് മൃഗശാല അധികൃതർ പറഞ്ഞു

08:00 PM (IST) Apr 06

തമിഴ്നാട്ടിൽ വച്ച് കൊവി‍ഡ് ബാധിച്ച ഡോക്ടർക്ക് അസുഖം ഭേദമായി

കോട്ടയം സ്വദേശിനിയായ ഡോക്ടറും പത്ത് മാസം പ്രായമായ കുട്ടിയും ഡിസ്ചാർജ് ആയി. കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തയാളുമായി സമ്പർക്കം പുലർത്തിയ റെയിൽവേ ജീവനക്കാരനെ ചികിത്സിച്ചതോടെയായിരുന്നു ഡോക്ടർക്ക് രോഗം പകർന്നത്. 

07:55 PM (IST) Apr 06

പ്രവാസികളുടെ വിസ കാലാവധി നീട്ടി നല്‍കണം; വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാജ്യത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട്് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കത്തുമുഖേനെ ബന്ധപ്പെട്ടുവെന്ന് മുഖ്യമന്ത്രി. വിസാ കാലാവധി ആറ് മാസം നീട്ടി നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ കേരളത്തിലേക്ക് എത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതില്‍ പ്രോട്ടോകോള്‍ വേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

07:33 PM (IST) Apr 06

ഗള്‍ഫ് മലയാളി സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഫീസടയ്ക്കാന്‍ സമയം നീട്ടിനല്‍കണമെന്ന് മുഖ്യമന്ത്രി

ലോകമാകെ വ്യാപിച്ചുകിടക്കുന്ന പ്രവാസി മലയാളി സമൂഹം ആശങ്കയിലാണെന്നും അവരെ ചേര്‍ത്ത് നിര്‍ത്തണമെന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തേ സാമ്പത്തികമായി നല്ല നിലയിലായിരുന്നു പ്രവാസികള്‍. എന്നാല്‍ മിക്കവരും ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഗള്‍ഫ് മേഖലയിലെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ഈ അദ്ധ്യയന വര്‍ഷത്തെ ഫീസ് നല്‍കേണ്ടസമയമാണിപ്പോള്‍. ഈ സാഹചര്യത്തില്‍ പ്രവാസി മലയാളികള്‍ നടത്തുന്ന സ്‌കൂള്‍ മാനേജ്‌മെന്‍റുകള്‍ ഫീസടയ്ക്കാന്‍ സമയം നീട്ടിനല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

07:23 PM (IST) Apr 06

ആന്ധ്ര പ്രദേശിൽ 37 പേർക്ക് കൂടി കൊവിഡ്

ആന്ധ്ര പ്രദേശിൽ 37 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കുർണൂൽ ജില്ലയിൽ മാത്രം കൊവിഡ് രോഗികൾ 74 ആയി. 

07:23 PM (IST) Apr 06

കണ്ണൂർ സ്വദേശി ദില്ലിയിൽ മരിച്ചു

ലോക്ക് ഡൗണിനെ തുടർന്ന് ദില്ലിയിൽ കുടുങ്ങിയ കണ്ണൂർ താക്കാവ് സ്വദേശി മരിച്ചു. ആർ കുഞ്ഞിരാമൻ നമ്പ്യാരുടെ മകൻ വിപിൻ പാലക്കൽ (28)ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

06:53 PM (IST) Apr 06

കൊവിഡ് കർമ്മ സമിതി റിപ്പോർട്ട്‌ നൽകി

കൊവിഡ് കർമ്മ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട്‌ നൽകി. 

06:51 PM (IST) Apr 06

ദീപം തെളിയിക്കലിൽ പരോക്ഷവിമർശനവുമായി മുഖ്യമന്ത്രി

തീർത്തും അശാസ്ത്രീയമായ കാര്യം രാജ്യമാകെ ചെയ്യണമെന്ന് പ്രധാനമന്ത്രി പറയുമ്പോൾ വിമർശനങ്ങളുണ്ടാവും. പ്രകാശം പരക്കേണ്ടത് ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ മനസിലാണെന്ന് മുഖ്യമന്ത്രി. അതിന് സാമ്പത്തിക സഹായം വേണം. അതിനിയും വരേണ്ടതുണ്ട്.

06:49 PM (IST) Apr 06

റാപിഡ് ടെസ്റ്റ് തിരുവനന്തപുരത്ത് ആരംഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

റാപിഡ് ടെസ്റ്റ് തിരുവനന്തപുരത്ത് ആരംഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സാധാരാണ നടത്തുന്ന ടെസ്റ്റാണിതെന്നും തെറ്റായി റിപ്പോർട്ട് ചെയ്തതാണെന്നും മുഖ്യമന്ത്രി. 

06:48 PM (IST) Apr 06

കാസർകോടിന് സഹായവുമായി ടാറ്റ ഗ്രൂപ്പും മഹീന്ദ്രയും

കാസർകോട് ഐസൊലേഷനും മറ്റുമായി ടാറ്റ ഗ്രൂപ്പ് സഹകരിക്കും. അവരുടെ സംഘം കാസർകോട് നിന്ന് പ്രവർത്തി പൂർത്തീകരിക്കും. മഹീന്ദ്ര ആന്റ് മഹീന്ദ്ര ആരോഗ്യ പ്രവർത്തകർക്കുള്ള ആയിരം പ്രൊഡക്ടീവ് ഷീൽഡ് നൽകും.

06:47 PM (IST) Apr 06

കൊവിഡ് ബാധിതരായ ക്ഷീര കർഷകർക്ക് പതിനായിരം രൂപ

കൊവിഡ് ബാധിതരായ ക്ഷീര കർഷകർക്ക് പതിനായിരം രൂപയും നിരീക്ഷണത്തിലുള്ളർക്ക് രണ്ടായിരം രൂപയും നൽകും. കലാകാരന്മാരുടെ ഈ മാസത്തെ പെൻഷൻ തുക നാളെ മുതൽ അക്കൗണ്ടുകളിലെത്തും. ഈ മാസം 158 പേർക്ക് പുതുതായി അനുവദിച്ചു. സാംസ്കാരിക ക്ഷേമനിധി ബോർഡ് ഒരു കോടി രൂപ കലാകാരന്മാർക്ക് വിതരണം ചെയ്യും.