ഒരു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് 5335 പേർക്കാണ്. 

ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. പ്രതിദിന കണക്ക് 5000 കടന്നു. ഒരു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് 5335 പേർക്കാണ്. അതേസമയം, 4435 ആയിരുന്നു ഇന്നലെ റിപ്പോർട്ട് ചെയ്ത കണക്ക്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ദിവസത്തെക്കാൾ 20% വർദ്ധനയാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഉണ്ടായത്. 4435 പേർക്കായിരുന്നു ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ദില്ലി മഹാരാഷ്ട്ര കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ ആണ് വ്യാപനം ഏറ്റവും രൂക്ഷം. ദില്ലിയിൽ തുടർച്ചയായി രണ്ടാം ദിവസവും 500ൽ അധികം പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.509 പേർക്കാണ് ഒരു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 569 പേർക്ക് ഒരു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി നാളെ സംസ്ഥാനങ്ങളിൽ ആരോഗ്യം മന്ത്രിമാരുടെ യോഗം വിളിച്ചുചേർക്കും.