Asianet News MalayalamAsianet News Malayalam

Covid : കുത്തനെ കൂടി കൊവിഡ് രോ​ഗികൾ; കേന്ദ്ര ആരോ​ഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനങ്ങളുമായി അവലോകനം

ഒമിക്രോണിൻറെ തന്നെ വകഭേദമായ ബി. എ. 1 ഉം പടരുകയാണ്

covid cases raising in india and central health minister called review meeting with states
Author
Delhi, First Published Jan 10, 2022, 6:07 AM IST

ദില്ലി: രാജ്യത്ത് കൊവിഡ് (COVID)പ്രതിദിന കേസുകൾ 1,80,000 ആയി ഉയർന്നു. പ്രതിവാര കേസുകളിൽ 500 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഒമിക്രോണിൻറെ(OMICRON) തന്നെ വകഭേദമായ ബി. എ. 1 ഉം പടരുകയാണ്. ഉത്തർപ്രദേശിൽ പ്രതിദിന കേസുകൾ 7635 ആയി

കേരളത്തിലും പ്രതിദിന കൊവിഡ് രോ​ഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവര‌ുടെ എണ്ണത്തിലും ചെരിയ വർധന ഉണ്ട്. തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ 12895 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം 6186 പേർക്ക് രോഗം കണ്ടെത്തി. 12 മരണം കൂടി സ്ഥിരീകരിച്ചു. ചെന്നൈയിൽ 15.5% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 7.9% ആണ് സംസ്ഥാനത്തെ ടിപിആർ. 

കഴിഞ്ഞ ദിവസത്തെ സമ്പൂർണ ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ 761 വാഹനങ്ങൾ ചെന്നൈ പൊലീസ് പിടിച്ചെടുത്തു. ചെന്നൈ നഗരത്തിൽ 434 പേർക്കെതിരെ പകർച്ചവ്യാധി നിരോധന നിയമപ്രകാരം കേസെടുത്തു. അയ്യായിരത്തിലധികം പേർക്ക് പിഴ ചുമത്തിയെന്നും ചെന്നൈ ഗ്രേറ്റർ പൊലീസ് അറിയിച്ചു. രാത്രികാല കർഫ്യൂ അടക്കം നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരുകയാണ്

അതിനിടെ രാജ്യത്ത് കരുതൽ ഡോസിന്റെ വിതരണം ഇന്നു മുതൽ ആരംഭിക്കും. അസുഖ ബാധിതരായ മുതിർന്ന പൗരൻമാർ, ആരോഗ്യ പ്രവർത്തകർ , കൊവിഡ് മുന്നണിപ്പോരാളികൾ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ കരുതൽ ഡോസ് ലഭിക്കുക.രണ്ടാം ഡോസ് എടുത്തു ഒമ്പത് മാസം പൂർത്തിയായവർക്ക് മാത്രമേ കരുതൽ ഡോസ് എടുക്കാൻ അർഹത ഉണ്ടാവൂ. 

അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലെ നിർദ്ദേശങ്ങൾ സംബന്ധിച്ചും ചർച്ച നടക്കും. ദില്ലിയിൽ റെഡ് അലർട്ട് ഏർപ്പെടുത്തണമോയെന്നതിൽ തീരുമാനമെടുക്കാൻ ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും

Follow Us:
Download App:
  • android
  • ios