Asianet News MalayalamAsianet News Malayalam

രാജ്യത്ത് 28,903 പുതിയ കൊവിഡ് രോഗികള്‍ കൂടി; രണ്ടര മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്ക്

24 മണിക്കൂറിനിടെ 188 പേരാണ് രോഗബാധിതരായി മരിച്ചത്. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായതാണ് വർധനയ്ക്ക് കാരണം. 

covid cases rise across nation
Author
Delhi, First Published Mar 17, 2021, 10:33 AM IST

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു. പുതിയതായി 28,903 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടര മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്കാണിത്. 24 മണിക്കൂറിനിടെ 188 പേര്‍ രോഗബാധിതരായി മരിച്ചു. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായതാണ് വർധനയ്ക്ക് കാരണം. രാജ്യത്തെ കൊവിഡ് കേസുകളിൽ 63 ശതമാനവും മഹാരാഷ്ട്രയിലാണ് ഉള്ളത്. 

മഹാരാഷ്ട്രയിൽ  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമല്ല എന്ന് സ്ഥിതി വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ചൂണ്ടിക്കാട്ടി. രോഗവ്യാപനം തടയാനായി കർശന നിയന്ത്രണമേർപ്പെടുത്താൻ ആരോഗ്യ മന്ത്രാലയം മഹാരാഷ്ട്ര സർക്കാരിന് കത്തയച്ചു. ഇതിന് പുറമെ ദില്ലി, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലും കൊവിഡ് കേസുകൾ കൂടുന്നതായി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. 
 

Follow Us:
Download App:
  • android
  • ios