വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ആൾക്കൂട്ടം ആശങ്കപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും പ്രധാനമന്ത്രി

ദില്ലി:കൊവിഡ് മൂന്നാം തരം​ഗം പടിവാതിലിലെത്തിനിൽക്കെ നിയന്ത്രണങ്ങളിൽ വീഴ്ച പാടില്ലെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രതിരോധത്തിലും ചികിത്സയിലും വീഴ്ച പാടില്ല.കൊറോണ വൈറസിനുണ്ടായ ജനിതക മാറ്റം വെല്ലുവിളിയാണ്.വൈറസ് വകഭേദങ്ങളെ ജാ​ഗ്രതയോടെ കാണണം.വൈറസിന്റെ ജനിതകമാറ്റത്തെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്.മാനദണ്ഡങ്ങൾ കർശനമാക്കി മൂന്നാം തരം​ഗത്തെ നേരിടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹിൽ സ്റ്റേഷനുകളടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ആൾക്കൂട്ടം ആശങ്കപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല.പ്രതിരോധത്തിലെ വീഴ്ചകളാണ് വെല്ലുവിളികളായത് .കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനങ്ങൾക്ക് എപ്പോഴും സാമ്പത്തിക പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് സാഹചര്യത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിച്ചു.വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കൊവിഡിനോട് നന്നായി പോരാടിയെങ്കിലും ചില സംസ്ഥാനങ്ങളിൽ പൊസിറ്റി വിറ്റി നിരക്ക് മാറ്റമില്ലാതെ തുടരുന്ന‌ത് ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.