നിലവിൽ  100,9976 കൊവിഡ് രോഗികളാണുള്ളത്. ഇന്നലെ രോഗം മാറിയത് 82719 പേര്‍ക്കാണ്. ഇതോടെ ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 4025079 ആയി. 

ദില്ലി: രാജ്യത്ത് 97,894 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 51,18,253 ആയി. ഇന്നലെ 1132 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 83 198 ആയി. നിലവിൽ 100,9976 കൊവിഡ് രോഗികളാണുള്ളത്. ഇന്നലെ രോഗം മാറിയത് 82719 പേര്‍ക്കാണ്. ഇതോടെ ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 4025079 ആയി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിനിടെ കൊവിഡ് പോരാട്ടത്തിൽ മരിച്ച ഡോക്ടർമാരുടെ കണക്ക് സൂക്ഷിക്കാത്തതിന് കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഐഎംഎ രംഗത്ത് എത്തി. കൊവിഡ് വിരുദ്ധ പോരാട്ടത്തിൽ മരിച്ച ആരോഗ്യ പ്രവർത്തകർക്ക് രക്തസാക്ഷി പദവി നൽകണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.