Asianet News MalayalamAsianet News Malayalam

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കില്ല; ഈ വർഷം 'സീറോ അക്കാദമിക് ഇയർ' ആക്കാൻ ആലോചന

നിലവിലെ സാഹചര്യം അനുകൂലമല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇന്നലെ ചേർന്ന യോഗമാണ് വിലയിരുത്തൽ നടത്തിയത്. ഈ അക്കാദമിക വർഷത്തെ സീറോ അക്കാദമിക് ഇയർ ആയി പരിഗണിക്കാനും ആലോചനയുണ്ട്.

covid government may consider this academic year as zero academic year
Author
Delhi, First Published Aug 11, 2020, 10:09 AM IST

ദില്ലി: കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കാനിടയില്ല. നിലവിലെ സാഹചര്യം അനുകൂലമല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇന്നലെ ചേർന്ന യോഗമാണ് വിലയിരുത്തൽ നടത്തിയത്. ഈ അക്കാദമിക വർഷത്തെ സീറോ അക്കാദമിക് ഇയർ ആയി പരിഗണിക്കാനും ആലോചനയുണ്ട്. ഇത്തരമൊരു അഭിപ്രായം ഇന്നലെ യോ​ഗത്തിൽ ഉയർന്നിരുന്നു. എന്നാൽ, ഇതിൽ അന്തിമ തീരുമാനമായിട്ടില്ല.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 22,68,675 ആയി. 871 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45,257 ആയി. 1.99 ശതമാനമാണ് മരണ നിരക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇത് വരെ 15,83,489 പേർ കൊവിഡ് മുക്തി നേടിയെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 69.33 ശതമാനമാണ് രോഗമുക്തി നിരക്ക്. 

തമിഴ്നാട്ടിൽ ആകെ രോഗബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. പുതിയ രോഗികളില്‍ 80 ശതമാനവും പത്തു സംസ്ഥാനങ്ങളില്‍ നിന്നെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിൽ 9,181, ആന്ധ്രയിൽ 7,665, കർണാടകത്തിൽ 4,267, തെലങ്കാനയിൽ 1256, തമിഴ്നാട്ടിൽ 5914 എന്നിങ്ങനെയാണ് പ്രതിദിന വർധന. 

Follow Us:
Download App:
  • android
  • ios